തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ലോകേഷ് കനകരാജ്. നിരവധി സിനിമകൾ സമ്മാനിച്ച് കൊണ്ട് ആരാധകർക്ക് ഇടയിൽ ഒരു സ്ഥാനം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വിക്രം ചിത്രത്തിലെ ഒരു കഥാപാത്രത്തിനെതിരെ ബോഡി ഷെയിമിംഗ് നടന്നിരുന്നു. എന്നാൽ ഏറെ പ്രശംസകള്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ അവതരിപ്പിച്ച ആ കഥാപാത്രം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ കഥാപാത്രത്തിനെതിരെയാണ് ബോഡി ഷെയിമിങ് നടന്നത്.പ്ലിപ് പ്ലിപ് എന്ന യുട്യൂബ് ചാനലിലാണ് ചിത്രത്തെയും, ജാഫറിന്റെ കഥാപാത്രത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചെന്നും, ഇത്തരത്തിലുള്ള മോശം പ്രവണതകളെ ശക്തമായി എതിര്‍ക്കണമെന്നുമാണ് ലോകേഷ് പറയുന്നത്.
സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും കാണുന്നവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച് പറയുന്നത് വളരെ മോശമാണ്. ജാഫര്‍ അങ്ങനെ ആകാന്‍ കാരണം അവനല്ല. അദ്ദേഹം വ്യക്തമാക്കി.