ഫോബസ് മാസികയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ മമ്മൂട്ടിയും; ഒന്നാമത് സല്‍മാന്‍ഖാന്‍; പിന്നാലെ അക്ഷയ്കുമാറും ദിപീകയും മമ്മൂട്ടി 49ാം സ്ഥാനത്ത്

Malayalilife
ഫോബസ് മാസികയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ മമ്മൂട്ടിയും; ഒന്നാമത് സല്‍മാന്‍ഖാന്‍; പിന്നാലെ അക്ഷയ്കുമാറും ദിപീകയും മമ്മൂട്ടി 49ാം സ്ഥാനത്ത്

2018 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടിക ഫോബ്്‌സ് മാഗസിന്‍ പുറത്തുവിട്ടു. ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സല്‍മാന്‍ഖാനാണ്.  253. 25 കോടിയാണ് താരത്തിന്റെ വരുമാനം. മൂന്നാം സ്ഥാനത്ത് 185 കോടിയുമായി അക്ഷയ് കുമാര്‍ നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മമ്മൂട്ടിയാണ് 49ാം സ്ഥാനത്ത് എത്തിയത്. 18 കോടി രൂപയാണ് മമ്മൂട്ടി നേടിയ വരുമാനം.

ആദ്യ അമ്പതില്‍ ഇടം നേടിയ ഏക മലയാളി താരമാണ് മമ്മൂട്ടി. 18 കോടി രൂപയാണ് 2018ല്‍ മമ്മൂട്ടി നേടിയ വരുമാനം. പട്ടികയില്‍ 49ാം സ്ഥാനമാണ് താരത്തിന്.

ക്രിക്കറ്റ് താരങ്ങളായ റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി ഈ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷാണ് തൊട്ട് പിറകില്‍. 16.96 കോടിയുമായി സുരേഷ് റെയ്ന 55ാം സ്ഥാനത്തുമാണ്.

ഫോബ്സ് ഇറക്കിയ പട്ടികയില്‍ മമ്മൂട്ടിയെ കൂടാതെ മറ്റൊരു മലയാളി താരം കൂടിയുണ്ട്. അത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. 69ാം സ്ഥാനത്താണ് നയന്‍താര. 15.7 കോടി രൂപയാണ് നയന്‍ താരയുടെ വരുമാനം. എന്നാല്‍ മലയാളി താരങ്ങളുടെ പട്ടികയിലല്ല താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലെ ഏക മലയാളി താരപദവിയെന്ന നേട്ടം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് സ്വന്തം.

2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്.

അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്ത് ഉണ്ട്. തൊട്ടു പിറകിലായി 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത് ഉണ്ട്. 101.77 കോടി വരുമാനമുമായി എംഎസ് ധോണിയാണ് അഞ്ചാം സ്ഥാനത്തുള്ളത്.

Read more topics: # mamooty in Forbes magazine
Forbes magazine report about mamooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES