Latest News

സീതയാവാന്‍ തന്നെയാരും സമീപിച്ചിട്ടില്ല; ഇവയെല്ലാം കെട്ടിച്ചമച്ച കഥകളാണ്;  രാമായണത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിനായി 12 കോടി വാങ്ങിയെന്ന വിവാദത്തോട് പ്രതികരിച്ച് കരീന

Malayalilife
സീതയാവാന്‍ തന്നെയാരും സമീപിച്ചിട്ടില്ല; ഇവയെല്ലാം കെട്ടിച്ചമച്ച കഥകളാണ്;  രാമായണത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിനായി 12 കോടി വാങ്ങിയെന്ന വിവാദത്തോട് പ്രതികരിച്ച് കരീന

ടുത്തിടെ രാമായണത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വര്‍ധിപ്പിച്ചെന്നാരോപിച്ച് കരീനയെ വ്യാപകമായി ട്രോള്‍ ചെയ്തിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നതായിരുന്നു ആരോപണം. എന്നാല്‍ റിപ്പോര്‍ട്ടുകളോട് താരം നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇപ്പോളിതാ ഈ വിവാദങ്ങളോട് നടി പ്രതികരിച്ചിരിക്കുകയാണ്.

പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്റെ തിരക്കിലാണ് കരീന കപൂര്‍. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം പിടിച്ച പ്രതിഫല വര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് കരീന പ്രതികരിച്ചത്. ആ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്ന്  അഭിമുഖത്തില്‍ നടി പറഞ്ഞു.
 
എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കരീന ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

'ആരും എനിക്ക് അങ്ങനെയൊരു സിനിമ ഓഫര്‍ ചെയ്തിട്ടില്ല. അതുകൊണ്ടാണ് അന്ന് ഈ വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ പ്രതികരണത്തിനൊന്നും നില്‍ക്കാതിരുന്നത്. ഞാന്‍ ആ കഥാപാത്രത്തിനുളള ചോയ്സ് പോലുമല്ലായിരുന്നു. പിന്നെ എന്തിനാണ് എന്നെ ഈ വിവാദത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് എനിക്കറിയില്ല.

ഇവയെല്ലാം കെട്ടിച്ചമച്ച കഥകളാണ്. ആരെയും താഴ്ത്തികെട്ടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അവര്‍ക്ക് കഥകള്‍ ആവശ്യമാണ്. എല്ലാ ദിവസവും ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള കഥകള്‍ കിട്ടുമോയെന്ന് നോക്കുകയാണ്,' കരീന പറഞ്ഞു.

Read more topics: # കരീന
Kareena Kapoor opens up on playing Sita

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES