ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മലയന്‍ കുഞ്ഞെന്ന ചിത്രമാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്.
ഇതിന്റെ ട്രൈലെര്‍ പുറത്തു വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിക്കഴിഞ്ഞു. ഉരുള്‍പൊട്ടലില്‍ പെട്ട്, ഭൂമിക്കടിയില്‍ മുപ്പതടി താഴ്ചയില്‍ കുടുങ്ങി പോകുന്ന ഒരു ചെറുപ്പക്കാരന്റെ തിരിച്ചു വരവിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രകൃതി ദുരന്തം പ്രമേയയി വരുന്ന സിനിമയുടെ ചിത്രികരണം ദുഷ്‌കരമായിരുന്നുവെന്നും
ക്യാമറ മാത്രമാണ് അകത്തേക്ക് പോകുന്നതെന്നും ക്യാമറാമാന്‍ പുറത്താണെന്നും ഫഹദ് പറഞ്ഞിരുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മണ്ണിനടിയില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
2 മിനിറ്റ് 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മ്യൂസിക്ക് 247 ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകളും പ്രയാസവും വീഡിയോയില്‍ കാണാന്‍ കഴിയും.
നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.ചിത്രം ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്.
അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.