Latest News

ഒടുവില്‍ ഒരു വര്‍ഷം ഞാന്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവളുടെ ഭീഷണിയ്ക്ക് ഞാന്‍ വഴങ്ങി; വെളിപ്പെടുത്തലുമായി നവ്യ നായര്‍

Malayalilife
 ഒടുവില്‍ ഒരു വര്‍ഷം ഞാന്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവളുടെ ഭീഷണിയ്ക്ക് ഞാന്‍ വഴങ്ങി; വെളിപ്പെടുത്തലുമായി നവ്യ നായര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില ഓര്‍മ്മകൾ പങ്കുവച്ച്  എത്തിയിരിക്കുകയാണ്.

കായംകുളമാണ് എന്റെ നാട്. അവിടത്തെ  ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍. ഞങ്ങളുടെ വരാന്തയില്‍ നിൽക്കുമ്പോൾ തന്നെ  മുന്നിലെ റോഡിലൂടെ കുട്ടികള്‍ പോകുന്നത് എല്ലാം തന്നെ കാണാൻ സാധിക്കും. അന്നൊക്കെ ഞാന്‍ ഭയങ്കര ബഹളമായിരുന്നു എന്റെ രണ്ടാമത്തെ  വയസ് മുതല്‍ സ്‌കൂളില്‍ പോകാന്‍. എന്നാൽ സ്കൂളിൽ ചേരാൻ എന്നെ കൃത്യം പ്രായം തികയുന്നതിന് മുന്നേ ബഹളം സഹിക്കാന്‍ പറ്റാതെ വീട്ടുകാർ സ്‌കൂളില്‍ വിട്ട് തുടങ്ങിയിരുന്നു.

 ആദ്യത്തെ ദിവസം എന്നെ എല്‍കെജിയില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയത് അച്ഛനാണ്. അന്ന് രാവിലെ മുതല്‍ എനിക്ക് ഭയങ്കര ഉത്സാഹമായിരുന്നു. കാത്ത് കാത്തിരുന്ന ദിവസമാണല്ലോ ഇപ്പോൾ വന്നെത്തിയിരിക്കുന്നത്  എന്ന് ഓർത്ത്.  അച്ഛന്റെ കൈയില്‍ തൂങ്ങി നേരെ സ്‌കൂളിലെക്ക് എത്തുകയും ചെയ്തിരുന്നു. ചുറ്റും കരച്ചില്‍ മഹാമഹമാണല്ലോ ആദ്യത്തെ ദിവസം എന്ന് പറയുന്നത്. ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചില്‍ ആയിരുന്നു.  എന്തിനാ കരയുന്നേ എന്ന മട്ടില്‍ ഞാനാണെങ്കില്‍ ഇവരൊക്കെ അവരെ നോക്കുന്നുമുണ്ടത്രേ.  ഹൈവോള്‍ട്ട് ചിരിയുമായി ഞാന്‍ കരയുന്ന കുറേ കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നെ അവിടെയാക്കി പോരാന്‍ അതുകൊണ്ട് അച്ഛന്  യാതൊരു ടെന്‍ഷനും ഉണ്ടായില്ല.

മിക്കയിടത്തും ആദ്യ ദിവസം ഉച്ച വരെയേ  ക്ലാസുള്ളു.  വീട്ടുകാര്‍ വന്ന് എല്ലാ കുട്ടികളെയും പന്ത്രണ്ട് മണി ആകുമ്പേഴേക്കും കൂട്ടും.  എന്റെ അച്ഛനും ടീച്ചര്‍ പറഞ്ഞത് അനുസരിച്ച് കൂട്ടാന്‍ വന്നു. പക്ഷേ ഞാന്‍ പോവൂല. എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്‌കൂളില്‍ ഇരിക്കണമെന്നായിരുന്നു ആഗ്രഹം. വലിയ കരച്ചിലായിയിരുന്നു  അച്ഛന്‍ നിര്‍ബന്ധിച്ച് കൂട്ടിയതോടെ ഉയർന്നിരുന്നത്. എനിക്ക് സ്‌കൂളില്‍ നിന്നും പോകണ്ടെന്ന് പറഞ്ഞ്.  അതുവരെ ചിരിച്ചോണ്ടിരുന്ന ഞാന്‍ എല്ലാ പിള്ളേരും ചിരിച്ച് കൊണ്ട് വീട്ടിലേക്ക് പോകുമ്പോള്‍ കരഞ്ഞ് കൊണ്ട് ഇറങ്ങി.  അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ഇപ്പോഴും ചിരിക്കും. ഏഴാം ക്ലാസ് വരെ അവിടെ പഠിച്ചു. 

എല്ലാവരും പരസ്പരം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍  ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ ഇത്തരം വിളികള്‍ അന്ന്  ഒന്നുമില്ല.  തൊട്ടടുത്തിരുന്ന കുട്ടിയോട് എന്തോ പറഞ്ഞപ്പോള്‍ താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. ആ കുട്ടിക്ക് അത്  വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും. അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാന്‍ അവര്‍ക്ക് കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്‌നാക്‌സാണ്.  ഇന്റര്‍വെല്ലിന് കഴിക്കാന്‍ ചെറിയ കുട്ടികള്‍ക്ക് സ്‌നാക്‌സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു.

ഞാന്‍ കൊണ്ട് വരുന്ന സ്‌നാക്‌സ് ആ കൊല്ലം മുഴുവന്‍  ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും. ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. അമ്മ  വീട്ടില്‍ സ്‌പെഷ്ല്‍ സ്‌നാക്‌സ് വാങ്ങുമ്പോള്‍ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്പോള്‍ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല, എന്ന് പറയണമെന്നുണ്ട്. എന്നാൽ  അമ്മയുടെ കൈയില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി.  ആ രഹസ്യം അതുകൊണ്ട് ഞാന്‍ ആരോടും പറഞ്ഞില്ല.  ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവന്‍ അവള്‍ കഴിച്ചു.  അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ പരീക്ഷയൊക്കെ വരുമ്പോള്‍ കാണിച്ച് കൊടുക്കണം.  ആ കുട്ടി രണ്ടാം ക്ലാസയപ്പോള്‍ വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാന്‍ ശ്വാസം നേരെ വിടാൻ ആരംഭിച്ചതും എന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭുമുഖത്തിലൂടെ താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

Read more topics: # Navya nair share her old memories
Navya nair share her old memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES