Latest News

വിഘനേശ് പങ്ക് വച്ച സ്റ്റൈലിഷ് ലുക്കിലുള്ള നയന്‍സിന്റെ ചിത്രത്തിനൊപ്പം കണ്ട ബാഗിന് പിന്നാലെ സോഷ്യല്‍മീഡിയ; നടിയുടെ തോളിലുള്ള ലെതര്‍ ബാഗിന്റെ വില തൊണ്ണൂറായിരം രൂപ; ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ ചെന്നൈയിലേക്ക് മടങ്ങി താരദമ്പതികള്‍

Malayalilife
വിഘനേശ് പങ്ക് വച്ച സ്റ്റൈലിഷ് ലുക്കിലുള്ള നയന്‍സിന്റെ ചിത്രത്തിനൊപ്പം കണ്ട ബാഗിന് പിന്നാലെ സോഷ്യല്‍മീഡിയ; നടിയുടെ തോളിലുള്ള ലെതര്‍ ബാഗിന്റെ വില തൊണ്ണൂറായിരം രൂപ; ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ ചെന്നൈയിലേക്ക് മടങ്ങി താരദമ്പതികള്‍

വിവാഹത്തിനു പിന്നാലെ നയന്‍താരയും വിഘ്‌നേശും ഹണിമൂണ്‍ ആഘോഷിക്കാനായി തായ്ലന്‍ഡില്‍ ആണ് ഉള്ളത്. ഇവിടെ നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം വിഘ്‌നേശ് സ്റ്റൈലിഷ് ലുക്കിലുള്ള നയന്‍താരയുടെ ചിത്രങ്ങള്‍സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇപ്പോളിതാ ആ ചിത്രത്തില്‍ നയന്‍താര ധരിച്ച ബാഗാണ്  ചര്‍ച്ചാ വിഷയം.

പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗ് ആണ് നയന്‍താര അണിഞ്ഞത്. ഈ ബാഗിന്റെ വില ആണ് ചര്‍ച്ചയാകുന്നത്. ചെറിയ ബാഗിന് 91,555 രൂപയാണ് വില. ഇറ്റാലിയന്‍ ബ്രാന്‍ഡാണ് പ്രാഡ. ക്ലാസിക്കും മോഡേണും സമന്വയിപ്പിക്കുന്ന ഡിസൈനാണ് പ്രാഡ ബാഗിന്റെ സവിശേഷത. തായ്ലാന്‍ഡില്‍ നിന്നും നയന്‍താരയും വിഘ്നേഷും കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്.
 
നയന്‍താരയുടെയും കാമുകന്‍ വിഗ്നേഷ് ശിവന്റെയും വിവാഹം മഹാബലിപുരത്ത് വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു നടന്നത്.വിവാഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്.

Read more topics: # നയന്‍താര
Nayanthara Leather Camera Bag price

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES