ചര്‍മ്മരോഗം ബാധിച്ചതിനെ തുടര്‍ന്ന് സാമന്ത ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി താരം യുഎസിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെനാളുകളായി സൂര്യരശ്മികള്‍ ഏല്‍ക്കുന്നതു മൂലമുള്ള അലര്‍ജി സാമന്തയെ അലട്ടുകയാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു.
ചര്‍മ്മപ്രശ്നം മൂലം നടി വളരെയധികം കഷ്ടപ്പെടുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് സാമന്ത എപ്പോഴാണ് തിരികെ വരിക എന്നത് സംബന്ധിച്ച് കൃത്യമായി വിവരമില്ല.ഇതോടെ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. യശോദ, ശാകുന്തളം, ഖുഷി എന്നിങ്ങനെ മൂന്ന് സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സാമന്ത വിദേശത്ത് നിന്നും തിരികെ വരാതെ ഈ സിനിമകളുടെ ഷൂട്ടിംഗ് തുടരാനോ റിലീസിന് എത്തിക്കാനോ സാധിക്കില്ല.അസുഖം മൂലം ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല.
സാമന്തയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ യശോദയുടെ റിലീസും നീട്ടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സാമന്തക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ റിലീസ് നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയുടെ ഭാഗമായാണ് സാമന്ത പുഷ്പ 2 വില്‍ നിന്ന് പിന്‍മാറിയതെന്നാണ് വിവരം. പുഷ്പയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്നായിരുന്നു ഉ അണ്ടാവാ എന്ന് തുടങ്ങുന്ന സാമന്തയുടെ ഐറ്റം ഡാന്‍സ്. ബോളിവുഡ് താരം മലൈക അറോറ ആണ് പുഷ്പ 2 വില്‍ പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ എത്തുന്നത്.