ഞായറാഴ്ച മുംബൈയില്‍ നടന്ന സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കിയാര അദ്വാനി വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡിലെ മിന്നും താരങ്ങള്‍ ഒഴുകിയെത്തി. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമയിലെ അണിയറപ്രവര്‍ത്തകരും മാത്രമായി ഒരുക്കിയ ചടങ്ങായിരുന്നു അത്.ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസത്കാരം നടന്നത്.
വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡിലെ ഗൗരി ഖാന്‍, മീരാ രാജ്പുത് മുതല്‍ കജോളും കരീന കപൂറും വരെയാണ് പങ്കെടുത്തത്. വരുണ്‍ ധവാനും ആലിയ ഭട്ടും സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും റിസപ്ഷനില്‍ പങ്കെടുത്തു, ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും ഉണ്ടായിരുന്നു.
ഫെബ്രുവരി 7ന് ജയ്സാല്‍മീറില്‍ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്.
2020ല്‍ റിലീസിനെത്തിയ ഷെര്‍ഷാ എന്ന ചിത്രത്തില്‍ കിയാരയും സിദ്ധാര്‍ത്ഥും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാര്‍ത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന സത്യപ്രേം കി കഥയാണ് കിയാരയുടെ അടുത്ത ചിത്രം.
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ മിഷന്‍ മജ്‌നുആയിരുന്നു സിദ്ധാര്‍ത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് അടുത്തതായി സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നത്