Latest News

പല്ലില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത കന്നഡ നടിയുടെ മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍; ശസ്ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം വികൃതമായതോടെ വീടിന് പുറത്തിറങ്ങാതെ കഴിയുന്നത് നടി സ്വാതി സതീഷ്

Malayalilife
 പല്ലില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത കന്നഡ നടിയുടെ മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍; ശസ്ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം വികൃതമായതോടെ വീടിന് പുറത്തിറങ്ങാതെ കഴിയുന്നത് നടി സ്വാതി സതീഷ്

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവിനെത്തുടര്‍ന്ന് കന്നഡ നടി സ്വാതി സതീഷിന്റെ മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍. മുഖം നീരുവച്ച് വികൃതമായതോടെ വീട്ടില്‍ നിന്നു പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിലായി താരം.

ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.

ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് അവര്‍ ആരോപിച്ചു. നടി ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് സ്വാതി.

Read more topics: # സ്വാതി
Swathi Sathishs root canal surgery goes horribly wrong

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES