നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ചെന്നൈ അണ്ണാനഗറിലുള്ള വീട്ടിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അക്രമികള്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. നടന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
തിങ്കളാഴ്ച രാത്രിയാണ് കല്ലെറിഞ്ഞത്. താരം മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവിടെ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. ഓഗസ്റ്റില്‍ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.ആധിക് രവിചന്ദര്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള സിനിമ.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും വിശാലും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.