ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്; നടന്‍ മോഹന്‍ലാലിന്റെ കുറിപ്പ് വൈറൽ

Malayalilife
topbanner
ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്;  നടന്‍ മോഹന്‍ലാലിന്റെ കുറിപ്പ് വൈറൽ

വിദേശ രാജ്യങ്ങളിലുൾപ്പെടെ കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലും ഇതിനെതിരെ ഉള്ള പോരാട്ടം നടക്കുകയാണ്. രാജ്യമൊന്നാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായവരെ സംരക്ഷിക്കാനായി സർക്കാരും രംഗത്ത് ഉണ്ട്. ദിനം പ്രതിയുള്ള ഓരോ വാര്‍ത്ത സമ്മേളനത്തിലും  മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന ഉറപ്പ് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. .മനുഷ്യന്മാരുടെ കാര്യം എന്ന പോലെ തെരുവിൽ കഴിയുന്ന  മൃഗങ്ങളുടെ കാര്യത്തെ കുറിച്ചും  മുഖ്യമന്ത്രി സംസാരിചിരുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ കുറിപ്പിലൂടെ 

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍ വിശന്നു വലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സര്‍വ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു.

അരുത്.. അവരും നമ്മെ പോലെ മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ.ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിടൂ... എന്നും മോഹൻലാൽ പറയുന്നു.

We are safe under such a chief minister Actor Mohanlal fb post goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES