സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധവും വേര്‍പിരിയലുമൊക്കെ യാണ് അഭയ ഹിരണ്‍മയിയെ വാര്‍ത്താതാരമാക്കിയത്. വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അടുത്തിടെ അവസാനിപ്പിച്ചതോടെ സൈബര്‍ ആക്രമണത്തിനും അഭയ ഇരയായിരുന്നു. വേര്‍പിരിയലിനു പിന്നാലെ മ്യൂസിക്ക് ഫോക്കസ് ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും സമാധാനവും സന്തോഷവുമുണ്ടെന്നും ഗായിക പറഞ്ഞിരുന്നു.
ജാസി ഗിഫ്റ്റിനൊപ്പമായി പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്. റെക്കോര്‍ഡിംഗ് സെഷനിടയിലെ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. കരിയറിലെ സന്തോഷം പങ്കുവെച്ച് അഭയ എത്തിയപ്പോള്‍ ചിലര്‍ ചോദിച്ചത് വ്യക്തി ജീവിതത്തെക്കുറിച്ചായിരുന്നു.
ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്റെ കക്കാസ് ഏട്ടന്‍, ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെ കമന്റും മറുപടിയും സ്‌ക്രീന്‍ഷോട്ടാക്കി അഭയ പങ്കുവെച്ചിരുന്നു. ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ, അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി.
പാട്ടിനെക്കുറിച്ച് സംസാരിച്ചാല്‍ പോരേ, എന്തിനാണ് അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ചൊറിയാന്‍ പോവുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ഈ മറുപടി പൊളിച്ചു, അനാവശ്യമായി ചൊറിയാന്‍ വരുന്നവരോട് ഇങ്ങനെ തന്നെ പറയണം. ഇത് ചോദിച്ച് മേടിച്ച പണിയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭയയക്ക് പിന്തുണ അറിയിച്ചെത്തിയിട്ടുള്ളത്.
മറ്റാരുടെയും പേഴ്‌സണല്‍ ലൈഫിനെക്കുറിച്ച് അഭിപ്രായം പറയാനോ, ഇടപെടാനോ ഞാന്‍ പോവാറില്ല. അതേ മര്യാദ എനിക്ക് പലപ്പോഴും കിട്ടാറില്ലെന്ന് അഭയ മുന്‍പ് പറഞ്ഞിരുന്നു.