'സിനിമയിലെ എവറസ്റ്റ് പര്‍വ്വതം കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി കണ്ടു;അദ്ദേഹത്തിന്റെ വായില്‍ നിന്ന് 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു;10 മിനിറ്റ് കൊണ്ട് എന്റെ ബുക്കില്‍ ഞാന്‍ ചെറിയ കുറിപ്പുകള്‍ എടുത്തു; ഉലകനായകനെ കണ്ട അനുഭവം പങ്ക് വച്ച് അല്‍ഫോന്‍സ് പുത്രന്‍

Malayalilife
 'സിനിമയിലെ എവറസ്റ്റ് പര്‍വ്വതം കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി കണ്ടു;അദ്ദേഹത്തിന്റെ വായില്‍ നിന്ന് 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു;10 മിനിറ്റ് കൊണ്ട് എന്റെ ബുക്കില്‍ ഞാന്‍ ചെറിയ കുറിപ്പുകള്‍ എടുത്തു; ഉലകനായകനെ കണ്ട അനുഭവം പങ്ക് വച്ച് അല്‍ഫോന്‍സ് പുത്രന്‍

മല്‍ഹാസനെ ആദ്യമായി നേരില്‍ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അല്‍ഫോന്‍സ് ട്വിറ്ററില്‍ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി കണ്ടു. അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു. ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നായിരുന്നു എന്റെ പേടി. ഈ അവിസ്മരണീയ അനുഭവത്തിന് രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്നിക്കും ഈ പ്രപഞ്ചത്തിനും നന്ദി', എന്നും അല്‍ഫോന്‍സ് പുത്രന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം, 'ഗോള്‍ഡ്' എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ-്നയന്‍താര കൂട്ടുകെട്ട് പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചിത്രം ആമസോണ്‍ ്രൈപമിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്.

alphonse shares experiense meeting kamal hassan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES