അമര്‍ അക്ബര്‍ അന്തോണിയിലെ കാനയിലെ രംഗം ഷൂട്ട് ചെയ്യവേ പൃഥിരാജ് ചെയ്തത് എന്താണെന്ന് അറിയാമോ? ഷൂട്ടിങ്ങ് മാറ്റേണ്ടിവന്നു..! വെളിപ്പെടുത്തി പാത്തു..!

Malayalilife
അമര്‍ അക്ബര്‍ അന്തോണിയിലെ കാനയിലെ രംഗം ഷൂട്ട് ചെയ്യവേ പൃഥിരാജ് ചെയ്തത് എന്താണെന്ന് അറിയാമോ? ഷൂട്ടിങ്ങ് മാറ്റേണ്ടിവന്നു..! വെളിപ്പെടുത്തി പാത്തു..!

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായും ഒപ്പത്തിലെ മീനാക്ഷിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. തുടക്കത്തില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്‍ന്മാര്‍ക്കൊപ്പം അഭിനയിച്ച താരം അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കയാണ്. 

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു ആയി  പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. ലാലേട്ടനൊപ്പം ഒപ്പത്തിലും ശ്രദ്ധേയ അഭിനയമാണ് താരം കാഴ്ച വച്ചത്. ആല്‍ബത്തിലൂടെയാണ് മീനാക്ഷി ആദ്യം  വെളളിത്തിരയിലേക്ക് എത്തിയത്. ആദ്യ സിനിമ ഫഹദ് ഫാസിലിനൊപ്പമുളള വണ്‍ ബൈ ടു എന്ന ചിത്രമാണ്. ലാലേട്ടനൊപ്പവും അമര്‍ അക്കബര്‍ അന്താണിയില്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നീ മൂവര്‍ക്കൊപ്പവുമുളള അഭിനയം വളരെ രസകരമായിരുന്നുവെന്നാണ് മീനാക്ഷി പറയുന്നത്.

താന്‍ അഭിനയിച്ച സിനിമകളിലെ സെറ്റുകളെല്ലാം എനര്‍ജെറ്റിക് ആയിരുന്നുവെന്നും വീട്ടിലെ പോലെ തന്നെയായിരുന്നു എന്നുമാണ്  മീനാക്ഷി പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു സംഭവത്തെക്കുറിച്ച്  താരം വെളിപ്പെടുത്തിയിരിക്കയാണ്. ഒരു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് അത് യഥാര്‍ത്ഥത്തില്‍ ഉളള കാനയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞ് സെറ്റിലെ ചേട്ടന്മാര്‍ പറഞ്ഞെന്നും പറ്റിച്ചെന്നും അത് കേട്ട് തനിക്ക് പേടിയായെന്നും മീനാക്ഷി പറയുന്നു. കാനയിലേക്ക് ഇടാന്‍ സമയത്ത് അക്കാര്യം  പൃഥിരാജിനോട് പറഞ്ഞു വെന്നും എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും മീനാക്ഷി പറയുന്നു.

എന്നിട്ടും പൊക്കിയെടുത്തപ്പോള്‍ താന്‍ കരഞ്ഞെന്നും കരച്ചില്‍ മാറ്റാനായി പൃഥ്വിരാജ് ഉള്‍പ്പെടെ ഉളള എല്ലാവരും കാനയിലേക്ക് ഇറങ്ങി കാണിച്ചു തന്നെന്നും മീനാക്ഷി പറയുന്നു. കാനയിലിറങ്ങി എല്ലാവരുടേയും കോസ്റ്റ്റ്റിയും ഇല്ലാതായതോടെ ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചെന്നും അപ്പോഴെക്കും രാത്രിയായെന്നും മീനാക്ഷി പറയുന്നു. ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും മീനാക്ഷി പറയുന്നു. ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരാറുളളതെന്നും താരം പറയുന്നു. കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ഇപ്പോള്‍ മീനാക്ഷി പഠിക്കുന്നത്. സ്‌കൂളില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണെന്നും താരം പറയുന്നു.

Read more topics: # amar akber Antony
amar akber Antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES