തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാര ചടങ്ങ് ആയിരിക്കും സൈമ പുരസ്‌കാരം. തെലുങ്ക്, തമിഴ്, കന്നട, മലയാളം തുടങ്ങിയ തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പുരസ്‌കാരമാണ് ഇത്. നിരവധി ആരാധകരുണ്ട് ഈ പുരസ്‌കാര ചടങ്ങിന്. ലക്ഷക്കണക്കിന് ആരാധകര്‍ പിന്തുടര്‍ന്ന താര സംഗമം എന്ന പ്രത്യേകതയും ഇതിനുണ്ട്.കഴിഞ്ഞ ദിവസം പത്താമത് സൈമ പുരസ്‌കാരങ്ങള്‍ ബാംഗ്ലൂരില്‍ താരസമ്പന്നമായ പുരസ്‌കാരചടങ്ങില്‍ വച്ച് വിതരണം ചെയ്തിരുന്നു.
ഇന്റര്‍ നാഷണല്‍ തലത്തില്‍ ശ്രദ്ധേയമായ ഡിസൈനര്‍മാര്‍ ഡിസൈന്‍ െചയ്ത കോസ്റ്റ്യൂമുകള്‍ അണിഞ്ഞാണ് പല താരങ്ങളും അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ സിംപിളായി മാസ് എന്‍ട്രി നടത്തിയ ബിജു മേനോന്റെ ലുക്കാണ് ചര്‍ച്ചയാകുന്നത്.നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ എക്‌സിക്യൂട്ടീവ് ലുക്കില്‍ എത്തിയപ്പോള്‍ തനി നാടന്‍ വേഷത്തിലാണ് ബിജുമേനോന്‍ ചടങ്ങില്‍ പങ്കെടുത്തത്. ടീഷര്‍ട്ടും മുണ്ടും ആയിരുന്നു താരം ധരിച്ച വേഷം. ഇദ്ദേഹത്തിന്റെ ഈ ലുക്ക് വളരെയേറെ ശ്രദ്ധ നേടി.
സിമ്പിള്‍ ലുക്കലെത്തിയ ബിജുമേനോനെ പ്രശംസിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകര്‍. മുന്‍പും പല അവാര്‍ഡുകള്‍ക്കും സമാനമായ വേഷത്തിലെത്തി ബിജു മേനോന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ വരെ കൂളായി മുണ്ടുടുത്തു പോവുന്ന താരം എന്നാണ് ആരാധകര്‍ ബിജു മേനോനെ കുറിച്ച് പറയാറുള്ളത്.