Latest News

നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ  അടുക്കള പരിചയപ്പെടുത്തി; നടനായിരുന്നില്ലെങ്കില്‍ വിശിഷ്ട പാചക വിദഗ്ദ്ധനാകുമെന്നുറപ്പ്; മോഹന്‍ലാലിന്റെ പുതിയ വീട്ടിലെത്തി ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും ഇടിയപ്പവും കഴിച്ചശേഷം ഷെഫ് സുരേഷ് പിള്ള പങ്ക് വച്ചത്

Malayalilife
നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ  അടുക്കള പരിചയപ്പെടുത്തി; നടനായിരുന്നില്ലെങ്കില്‍ വിശിഷ്ട പാചക വിദഗ്ദ്ധനാകുമെന്നുറപ്പ്; മോഹന്‍ലാലിന്റെ പുതിയ വീട്ടിലെത്തി ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും ഇടിയപ്പവും കഴിച്ചശേഷം ഷെഫ് സുരേഷ് പിള്ള പങ്ക് വച്ചത്

ലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അതിഥിയായെത്തിയ വിശേഷം പങ്ക് വച്ചിരിക്കുകയാണ് പ്രമുഖ പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ള. അന്താരാഷ്ട്ര ഷെഫ് ദിനത്തിലാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം  പോസ്റ്റ് ചെയ്ത ഷെഫ് പിള്ള  വിശേഷങ്ങള്‍ പങ്കുവെച്ചത്.

ലാലേട്ടന്‍ നടനായിരുന്നില്ലെങ്കില്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാകുമായിരുന്നു വെന്നാണ് ഷെഫ് പിള്ള കുറിക്കുന്നത്.നടന്റെ കൊച്ചിയിലെ വീട്ടില്‍ പോയപ്പോള്‍ അടുക്കള കാണിച്ചുതന്നെന്നും, നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഭാവത്തോടെയായിരുന്നു എല്ലാം വിവരിച്ചുതന്നതെന്നും ഷെഫ് പിള്ള അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകള്‍... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്... ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുബോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു ???? Thank you Laletta for the amazing evening!

മോഹന്‍ലാലിന്റെ പാചക വീഡിയോകള്‍ നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് താന്‍ ഏറെ ആസ്വദിച്ചുചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

 

chef suresh pillai about mohanlal cooking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES