ട്രോള്‍ ലോകം ഇന്ന് അടക്കിവാുന്നത് ദശമൂലം ദാമു എന്ന സിരാജ് കഥാപാത്രം ആണ്. ചട്ടമ്പിനാട് എന്ന സിനിമ ഇറങ്ങിയതിന് ശേഷം സിനിമയിലെ നായകകഥാപാത്രമായ മമ്മൂട്ടി ലഭിക്കാവുന്ന സ്വീകാര്യതയേക്കാള്‍ മികച്ച സ്വീകരണമാണ് ദാമുവിന് പ്രേക്ഷകര്‍ നല്‍കിയത്. മണ്ടത്തരം നിറഞ്ഞ ഒരു കോമഡി വില്ലനെ സിരാജ് അഭിനയിപ്പിച്ച് വിജയിപ്പിച്ചപ്പോള്‍ പ്രേക്ഷകരും ഈ കഥാപാത്രത്തെ ഇരു കൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ട്രോള്‍ ഗ്രൂപ്പുകളില്‍ ദശമൂലം ദാമുവിനെ അവതരിപ്പിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങളാണ് ദിവസവും എത്തുന്നത്.
സമകാലീനമായ എന്ത് സംഭവത്തിലും ട്രോളന്മാര്‍ ഒരു ദാമു വെര്‍ഷന്‍ നടത്തിയിയിരിക്കും. ദാമുവിന്റെ പ്രണയം, ദാമുവിന്റെ പക, ദാമുവിന്റെ വിരഹം തുടങ്ങി നിരവധി പശ്ചാത്തലങ്ങള്‍ നല്‍കിയാണ് ട്രോളന്മാര് ദാമുവിനെ പുനര്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു കഥയുമായി എത്തുകയാണ് ട്രോളന്മാര്‍. ഇത്തവണ ഇടിക്കൂട്ടിലെ ദാമുവിന്റെ സാഹസികത കാണിച്ചുകൊണ്ടാണ് ട്രോളന്മാര്‍ എത്തിയത്. റസ്ലിങ് സ്റ്റാറായ ദശമൂലം ദാമുവിനെ എഡിറ്റ് ചെയ്തിരിക്കുന്നത് അപാരമായിട്ടാണ്.. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തരംഗമായ വീഡിയോ പങ്കുവച്ച് സിരാജ് തന്നെ രംഗത്തെത്തുകയും ചെയ്തു..
മാരക എഡിറ്റിങ് എന്ന് സിരാജ് ഇതിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.ശ്രീരാജ് എന്ന വ്യക്തിക്ക് നന്ദി പറഞ്ഞാണ് സുരാജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.