Latest News

ധനുഷിന്റെ 51മത്തെ ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന; സംവിധായകന്‍ ശേഖര്‍ കമ്മൂല ഒരുക്കുന്ന ഡി 51 ഒരുക്കുക തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍

Malayalilife
 ധനുഷിന്റെ 51മത്തെ ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന; സംവിധായകന്‍ ശേഖര്‍ കമ്മൂല ഒരുക്കുന്ന ഡി 51 ഒരുക്കുക തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍

ക്യാപ്റ്റന്‍ മില്ലറിനും ഡി 50 നും ശേഷം ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് , അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴിലും തെലുങ്കിലും ഒരു പോലെ റിലീസാകുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

രശ്മിക മന്ദാന സിനിമയില്‍ നായികയാകുമെന്നാണ് പുതിയ അപ്‌ഡേറ്റ്.
വിജയ് ചിത്രം 'വാരിസ്', കാര്‍ത്തിക്കൊപ്പം 'സുല്‍ത്താന്‍' എന്നിവയാണ് രശ്മിക മുമ്പ് അഭിനയിച്ച തമിഴ് സിനിമകള്‍. 'പുതിയ യാത്രയുടെ തുടക്കം' എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ചിത്രത്തെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷന്‍സിന്റെയും ബാനറില്‍ നാരായണ്‍ ദാസ് കെ നാരംഗ്, സുനില്‍ നാരംഗ്, പുസ്‌കൂര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറ്റ് അഭിനാതാക്കളുടെയും ടെക്‌നിക്കല്‍ വിദഗ്ദരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേ സമയം സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. ചിത്രം ധനുഷിന്റെ കരിയറിലെ 50മത്തെ ചിത്രമാണ്. താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അതേ സമയം ഡി 51ല്‍ ഇതുവരെ കാണാത്ത ധനുഷിനെയായിരിക്കും അവതരിപ്പിക്കുക എന്നാണ് ശേഖര്‍ കമൂല പറയുന്നത്. ബോളിവുഡില്‍ നിന്നടക്കം പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് വിവരം. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് ഡി 51 അണിയറക്കാര്‍ പറയുന്നത്. സംഗീത സംവിധായകന്റെ കാര്യത്തിലും അന്തിമ തീരുമാനം ആയില്ലെന്നാണ് വിവരം.

ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ്  ആണ് നിര്‍മ്മാണം.

dhanushs 51st rashmika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES