ഫഹദും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം  ധൂമം  ഇന്ന്  തിയേറ്ററുകളില്‍; കെജിഎഫ് നിര്‍മ്മാതാക്കളുടെ ചിത്രമെത്തുക അഞ്ച് ഭാഷകളില്‍

Malayalilife
 ഫഹദും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം  ധൂമം  ഇന്ന്  തിയേറ്ററുകളില്‍; കെജിഎഫ് നിര്‍മ്മാതാക്കളുടെ ചിത്രമെത്തുക അഞ്ച് ഭാഷകളില്‍

ഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍കുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം ഇന്ന് തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേള്‍ഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രവുമാണിത്. മാനസാരെ, ലൂസിയ, യു ടേണ്‍, ഒന്‍ഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍ കുമാര്‍ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. 

ചിത്രത്തിന്റെ ട്രെയിലറില്‍ ഫഹദ്, അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു തുടങ്ങിയവര്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചു. റോഷന്‍ മാത്യു, അച്യുത് കുമാര്‍, വിനീത്, അനുമോഹന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നടയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. പ്രീത ജയരാമനാണ് ഛായാഗ്രഹണം. പ്രശസ്ത ഛായാഗ്രാഹകന്‍ പി.സി. ശ്രീറാമിന്റെ അനന്തിരവളും അഭിയും നാനും. 

ഹേയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫറുമാണ് പ്രീത. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റിവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍, ലൈന്‍ പ്രൊഡ്യൂസര്‍ കബീര്‍ മാനവ്. ആക്ഷന്‍ ഡയറക്ടര്‍ ചേതന്‍ ഡിസൂസ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കേരളത്തില്‍ വിതരണം. ധൂമം റിലീസാകുന്നതോടെ ഹോംബാലെ ഫിലിംസ് മലയാളത്തിലും ചുവടുറപ്പിക്കുന്നുവെന്ന ചരിത്രം കൂടിയാണ് സംഭവിക്കുന്നത്.

Read more topics: # ധൂമം ഫഹദ്
dhoomam fahadh faasil hombale film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES