Latest News

ഡിങ്കന്റെ പ്രതിസന്ധി ഒഴിഞ്ഞു; ദിലീപിന് വിദേശത്തേക്ക് പറക്കാന്‍ കോടതി ഇടപെടല്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപാധികളോടെ വിദേശയാത്ര

Malayalilife
 ഡിങ്കന്റെ പ്രതിസന്ധി ഒഴിഞ്ഞു; ദിലീപിന് വിദേശത്തേക്ക് പറക്കാന്‍ കോടതി ഇടപെടല്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപാധികളോടെ വിദേശയാത്ര

ഡിങ്കന്റെ ചിത്രീകരണത്തിനായി ജര്‍മനിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ അനുകൂല വിധി പ്രസ്താവിച്ച് കോടതി. ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് എറണാകുളം പ്രില്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി അനുകൂലമായത്.  

നടിയെ തട്ടിക്കൊണ്ട് പോയി അക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്‌ഫോര്‍ട്ടില്‍ പോകാനാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. പുതിയ സിനിമയുടെ ചിത്രീകരണാവശ്യത്തിനാണ് വിദേശയാത്ര.

കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചിത്രീകണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും പ്രോസിക്ക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ വിസ സ്റ്റാമ്ബ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അവസാനമായി പുറത്തിറങ്ങിയത് കമ്മാര സംഭവമായിരുന്നു.

dileep have allow to travell dinken shooting at germany

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES