ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലനായി എത്തി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് റാണാ ദഗ്ഗുബട്ടി. പ്രതിനായക റോളിലാണ് ബാഹുബലിയില്‍ എത്തിയത് എങ്കില്‍ പോലും അവിസ്മരണീയ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
പ്രഭാസിന്റെ ബാഹുബലി എന്ന കഥാപാത്രത്തിനെ പോലെ തന്നെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു പല്‍വാല്‍ദേവന്‍
കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു താരം. റാണയുടെ കിഡ്‌നിയ്ക്ക് അസുഖമാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചികിത്സയ്ക്കായി താരം അമേരിക്കയിലാണെന്നും അമ്മ കിഡ്‌നിധാനം ചെയ്യുമെന്നുള്ള വാര്‍ത്തക പടര്‍ന്നു പിടിച്ചിരുന്നു. ഇപ്പോഴിത ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി താരം എത്തുകയാണ്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. എന്നാല്‍ ആരാധകരെ സ്‌ട്രൈക്ക് ചെയ്തത് റാണയെയായിരുന്നു. ഏറെ ക്ഷീണതനായ രൂപത്തിലാണെന്നാണ് ആരാധകരുടെ കണ്ടു പിടിത്തം. പുതിയ പോസ്റ്റിന് ചുവടെ സുഖാന്വേഷണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്തു. വൃക്കരോഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്നത്. ഇതിന് കൃത്യമായ ഉത്തരവും താരം നല്‍കിയതോടെ പ്രചരിച്ച കിംവതന്തികള്‍ അകലുകയായിരുന്നു.
തനിയ്ക്ക് ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്നും. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വളരെ ബോറാണെന്നും താരം കമന്റില്‍ പറഞ്ഞു.ശരീരം മെലിഞ്ഞുള്ള പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിനായി റാണ 10 കിലോ കുറച്ചെന്നാണ് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.