Latest News

നർമ്മവും വൈകാരികതയും കോർത്തിണക്കി ജയറാം ചിത്രം 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ' ട്രെയ്ലറെത്തി; അനീഷേ അൻവർ ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ ഒന്നാം സ്ഥാനത്ത്

Malayalilife
നർമ്മവും വൈകാരികതയും കോർത്തിണക്കി ജയറാം ചിത്രം 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ' ട്രെയ്ലറെത്തി; അനീഷേ അൻവർ ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ ഒന്നാം സ്ഥാനത്ത്

ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറി'ന്റെ ട്രെയ്ലർ പുറത്തെത്തി. നർമ്മത്തിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന് ട്രെയ്ലർ പറയുന്നു.

2 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ തന്നെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വകയുണ്ട്.സക്കറിയയുടെ ഗർഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അൻവർ മറ്റൊരു വ്യത്യസ്തയുള്ള ചിത്രമാണ് ഇതെന്നാണ് സൂചന.

ഇരുപത്തിനാല് വയസുള്ള ഒരു മകളും അഞ്ച് വയസുള്ള പേരക്കുട്ടിയുമുള്ള കഥാപാത്രമായെത്തുന്ന ജയറാം അതേ പ്രായത്തിലുള്ള ഒരു ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 'ചാലക്കുടിക്കാരൻ ചങ്ങാതിയി'ൽ കലാഭവൻ മാണിയെ അവതരിപ്പിച്ച സെന്തിൽ കൃഷ്ണ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമായാണ് എത്തുന്നത്. ഉണ്ണി മുകുന്ദനെയും സ്‌റ്റൈലൻ ലുക്കിൽ ട്രെയിലറിൽ കാണാം.

Read more topics: # jayaram movie great father
jayaram movie great father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES