Latest News

അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍; നടന്‍ വിജയന്‍ കാരന്തൂരിന് സഹായം തേടിയുള്ള ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ആരാധകന്‍; സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കാന്‍ മറുപടി നല്കി നടനും

Malayalilife
അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍; നടന്‍ വിജയന്‍ കാരന്തൂരിന് സഹായം തേടിയുള്ള ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ആരാധകന്‍; സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കാന്‍ മറുപടി നല്കി നടനും

നടന്‍ വിജയന്‍ കാരന്തൂറിന് സഹായം അഭ്യര്‍ഥിച്ച് ജോയ് മാത്യു ഇ്ട്ട പോസ്റ്റിന് താഴെ വിമര്‍ശനവുമായി ആരാധകന്‍.മലയാള സിനിമയിലെ താര സംഘടനയായ അമ്മയില്‍ അംഗങ്ങളായ സൂപ്പര്‍ താരങ്ങള്‍ വിചാരിച്ചാല്‍ സഹായം ലഭിക്കില്ലേ എന്നാണ് പലരും ചോദ്യം ഉന്നയിച്ചത്. ഇതില്‍ അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിംഗ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂട പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.- എന്ന കമന്റുമായി എത്തിയ ആളിന് മറുപടിയുമായി ജോയ് മാത്യുവും എത്തിയതാണ് ശ്രദ്ധേയമാകുന്നത്.

'വിജയന്‍ കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന്‍ കാരന്തൂര്‍ സി പി എം കാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?'- എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.

അമ്മയിലെ ആള്‍ക്കാരില്‍ മുഴുത്ത ആരെങ്കിലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ മുഴുവന്‍ ചികിത്സയും നടാത്താമല്ലോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞായം പറയാതെ എന്തെങ്കിലും കൊട് കോട്ടങ്ങള്‍ സാര്‍ എന്നാണ് ഇതിന് മറുപടിയായി താരം കുറിച്ചത്.എന്നാല്‍ നിരവധി പേര്‍ സഹായം വാഗ്ദാനം നല്കിയും രംഗത്തെത്തി.

സഹായം അഭ്യര്‍ത്ഥിച്ചു ജോയ് മാത്യു പങ്ക് വച്ച പോസ്റ്റ് ഇങ്ങനെ:

പ്രിയമുള്ളവരെ, വിജയന്‍ കാരന്തൂര്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമല്ല, കോളജില്‍ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടന്‍ നാടകവേദികളില്‍ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണ്. എന്റെ ആദ്യസിനിമയായ ഷട്ടറിലെ ലോറി ഡ്രൈവര്‍ വിജയന്‍ തുടങ്ങി നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ വിജയന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നദ്ദേഹം കരള്‍ രോഗ ബാധിതനായി അവശനാണ്.

ഏകദേശം അറുപത് ലക്ഷത്തോളം രൂപ വിജയന്റെ ചികിത്സയ്ക്കായി ആവശ്യമായി വന്നിരിക്കുന്നു. ഒരു വ്യക്തിക്കോ സംഘടനക്കോ ഒറ്റയ്ക്ക് ഏറ്റെടുക്കാവുന്നതിലും അധികമാണത്. ആയതിനാല്‍ വിജയനെ സ്നേഹിക്കുന്ന നമ്മള്‍ നമ്മളാല്‍ കഴിയുന്ന തുക, അതെത്ര ചെറുതായാല്‍പ്പോലും നേരിട്ട് വിജയന്‍ കാരന്തൂരിന്റെ ചികിത്സാ ചിലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാന്‍ അപേക്ഷിക്കുന്നു' ഇതായിരുന്നു  കുറിപ്പ്. 

joy mathew FB Post about medical help for actor vijayan karanthoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES