Latest News

ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഒന്നു ശ്വാസം വിടട്ടെയെന്നായിരുന്നു മാഡത്തിന്റെ മറുപടിയെന്ന് ആരാധകന്റെ കമന്റ്;   ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും പോസ് ചെയ്യുന്ന ഇന്ദ്രന്‍സ് ചേട്ടന്റെ കണ്ട് പഠിക്കണമെന്നും വിമര്‍ശനം; വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിച്ച് നടിയുടെ പ്രതികരണം

Malayalilife
topbanner
 ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഒന്നു ശ്വാസം വിടട്ടെയെന്നായിരുന്നു മാഡത്തിന്റെ മറുപടിയെന്ന് ആരാധകന്റെ കമന്റ്;   ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും പോസ് ചെയ്യുന്ന ഇന്ദ്രന്‍സ് ചേട്ടന്റെ കണ്ട് പഠിക്കണമെന്നും വിമര്‍ശനം; വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിച്ച് നടിയുടെ പ്രതികരണം

സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ച ആരാധകനോട് 'ഒന്നു ശ്വാസം വിടട്ടെ' എന്ന് മറുപടി നല്കിയ ലക്ഷ്മി പ്രിയക്ക് വിമര്‍ശനവുമായി ആരാധകന്റെ കമന്റ്. നടിയുടെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിക്കാതിരുന്ന ആരാധകന്‍ ഇക്കാര്യം നടിയുടെ ഫെയ്സ്ബുക്ക് പേജില്‍ കമന്റ് ആയി ഇട്ടതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.
ആരാധകന്റെ കമന്റ്: ഇങ്ങനെ:
'ഞാന്‍ ഒന്നു ശ്വാസം വിടട്ടെ', ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ഓര്‍മ കാണില്ല. എന്ത് സമയം നിങ്ങള്‍ക്ക് ഇല്ലെങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടന്‍ ഇന്ദ്രന്‍സേട്ടനെ കണ്ട് പഠിക്കണം, ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കേഷന്‍ വണ്ടി വന്നു നിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വച്ച് കാറില്‍ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.

അതേസമയം, ഒന്നു ശ്വാസം വിടട്ടെയെന്ന് താന്‍ പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് നടി ആരാധകന് മറുപടി നല്‍കിയിട്ടുണ്ട്.

നടിയുടെ മറുപടി

പ്രിയപ്പെട്ട അനൂപ് ചന്ദ്രന്‍, ഞാന്‍ ഫേസ്ബുക്ക് അങ്ങനെ നോക്കാറേയില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒട്ടും ആക്ടീവ് അല്ല. എന്റെ ഫേസ്ബുക്ക് അഡ്മിന്‍ മനുവും എന്റെ ഭര്‍ത്താവ് ജയ് ദേവും ആണ് ഇതില്‍ പോസ്റ്റുകള്‍ ഇടുന്നത്. താങ്കളുടെ കമന്റ് ഇപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനാലാണ് മറുപടി വൈകിയത് എന്നറിയിച്ചുകൊണ്ടു പറയട്ടെ...

ഒരുപാട് വൈകിയാണ് അന്ന് ടാഗോര്‍ ഹാളില്‍ ഞങ്ങള്‍ പ്രോഗ്രാമിന് എത്തിയത്. ഇക്കാര്യം താങ്കള്‍ക്കും അറിയാമല്ലോ? ഒന്‍പത് മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ 8.55ന് മാത്രമാണ് എത്തിയത്.
കൊച്ചിയില്‍ നിന്ന് രാവിലെ പത്തരയ്ക്ക് പുറപ്പെട്ട ഞങ്ങള്‍, ഉച്ചയ്ക്ക് ലഞ്ചിന് അര മണിക്കൂര്‍ മാത്രമാണ് വണ്ടി നിര്‍ത്തിയത്. ബ്ലോക്ക് മൂലം ഒരുപാട് കഷ്ടപ്പെട്ടും, വഴി അറിയാതെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്. മണിക്കൂറുകളോളം വണ്ടിയില്‍ ഇരുന്നും, വഴിയറിയാതെ വിഷമിച്ചും, സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെന്‍ഷനടിച്ചുമാണ് ഒരുവിധത്തില്‍ ആ സമയത്ത് അവിടെ എത്തിയത്.

നാലു മണിക്ക് എത്തുമെന്ന് കരുതി സംഘാടകര്‍ അവിടെ ഹോട്ടല്‍ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയി. അങ്ങനെ ഉലകം ചുറ്റും വാലിബന്‍ ആയി എത്തിച്ചേര്‍ന്നു. കാറില്‍ നിന്നു ഇറങ്ങിയ ഉടനെ ആണ് അനൂപ് എന്റെ മുന്നില്‍ വന്നത്.ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, ''ഞാനൊന്നു ശ്വാസം വിടട്ടെ'' എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളില്‍ കയറി അഞ്ച് മിനിട്ടിനുള്ളില്‍ പരിപാടി അവസാനിച്ചു. അവിടെ എന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ നിന്നിട്ടുമുണ്ട്. താങ്കള്‍ക്ക് മനസിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും താങ്കള്‍ക്ക് എന്നെക്കൊണ്ട് ഏതെങ്കിലും രീതിയില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

lakshmi priya reply to comment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES