പുതു യുഗത്തിലെ തളത്തില്‍ ദിനേശനും ശോഭയും എങ്ങനെയുണ്ടാവും എന്ന ചോദ്യത്തിന് ഇതാ ഉത്തരം എത്തി. ഇതാണവര്‍. ലവ്, ആക്ഷന്‍, ഡ്രാമ എന്ന ആദ്യ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാന ചിത്രത്തിലെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ ഇങ്ങനെയാണ് പുത്തന്‍ തലമുറയിലെ ദിനേശനും ശോഭയും. വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനും പാര്‍വതിയും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ നായികാ നായകന്മാര്‍ക്ക്.
ഓണ ചിത്രമായ ലവ്, ആക്ഷന്‍, ഡ്രാമയില്‍ നടന്‍ അജു വര്‍ഗീസ് നിര്‍മാതാവിന്റെ വേഷമണിയുന്നെന്ന പ്രത്യേകതയും ഉണ്ട്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജോമോന്‍ ടി ജോണും റോബി രാജും ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്മാനാണ്.
കൂടാതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ ഒത്തുകൂടിയ ചെറുപ്പക്കാര്‍ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകത വേറെ. പ്രകാശന്‍ (നിവിന്‍ പോളി), കുട്ടു (അജു വര്‍ഗീസ്), പുരുഷു (ഭഗത് മാനുവല്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍) എന്നിവരും ദീപക് പരമ്പോലും ഇനി ലവ് ആക്ഷന്‍ ഡ്രാമയില്‍ വീണ്ടും വരികയാണ്. ഇതിനെ നയന്‍ ഇയര്‍ ചലഞ്ചായി ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു.