സെലിബ്രിറ്റികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങളും അശ്ലീല കമന്റുകളും. പല താരങ്ങളും ഇതിനെതിരെ തുറന്നടിച്ച് രംഗത്തെത്താറുണ്ട്. അത്തരത്തിലെത്തിയ ഒരു അശ്ലീല കമന്റിന് ജയറാമിന്റെയും പര്‍വ്വതിയുടെയും മകള്‍ മാളവിക നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയല്‍ കൈയടി നേടുന്നത്. ജയറാമിനെയും പാര്‍വ്വതിയേയും കാളിദാസനെയും പോലെ സിനിമാ ലോകത്തേക്ക് വന്നില്ലെങ്കിലും ആരാധകര്‍ ഇഷ്ടപ്പെടുന്ന താരപുത്രിയാണ് മാളവിക ജയറാം. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ച് ആദ്യ കാല്‍വെപ്പ് മാളവിക നടത്തിയിരുന്നു.
ജയറാമിനൊപ്പമുള്ള മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാല ചിത്രമാണ് മാളവിക പങ്കുവച്ചത്. ഈ ചിത്രത്തിന് ഫേക് ഐഡിയില്‍ നിന്ന് ഒരാള്‍ മോശമായി കമന്റ് ചെയ്തു. മാളവികയും കാളിദാസും ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രം പങ്കുവച്ചപ്പോള്‍ ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്.
ഒരു കള്ളപ്പേരിനു പിന്നില്‍ ഒളിച്ചിരുന്ന് ഇത്തരത്തില്‍ കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡിറ്റിറ്റി വെളിപ്പെടുത്തി ഇത് എന്റെ മുഖത്തുനോക്കി പറയാന്‍ ധൈര്യപ്പെടുമോ എന്നായിരുന്നു മാളവിക നല്‍കിയ മറുപടി.മാളവികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.
മായം സെയ്തായ് പൂവേ എന്ന സംഗീത വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. പോണ്ടിച്ചേരി ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ മാളവിക അടുത്തിടെ പങ്കെടുത്തിരുന്നു. ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ചക്കി എന്ന വിളിപ്പേരുള്ള മാളവികയുടെ സിനിമ പ്രവേശനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.