നടി അഹാനയ്ക്ക് ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ നാന്‍സി റാണി ടീമിന്റെ സമ്മാനം. അഹാന കൃഷ്ണ മുഖ്യവേഷത്തിലെത്തുന്ന നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. താരത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത് മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്നാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ നാന്‍സി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. കളിക്കളത്തില്‍ ചുണക്കുട്ടിയായി നില്‍ക്കുന്ന അഹാനയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അര്‍ജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലെന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനി നിന്ന് അഹാനയും അജുവും പങ്കുവെച്ച ചിത്രങ്ങളൊക്കെ നേരത്തേ വൈറലായിരുന്നു. ഡോ. ഐപ്പ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജുവിന്റെ കഥാപാത്രത്തിന്റെ ചിത്രം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ നേരത്തേ ഷെയര്‍ ചെയ്തിരുന്നു. കോട്ടയത്താണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റിയതിന് ശേഷമാണ് നാന്‍സി റാണിയുടെ ചിത്രീകരണം പുനഃരാരംഭിച്ചത്.