Latest News

'ദാ പുതിയ സൂര്യോദയം;ഉണരുക..പ്രവര്‍ത്തിക്കുക..മുന്നോട്ടുപോകുക....ജീവിതം സുന്ദരമാക്കുക; വൈക്കം മുഹമ്മദ് ബഷിറിന്റെ വരികളുമായി നീലവെളിച്ചത്തിലെ റോഷന്റെ ക്യാരക്ടര്‍ പോസ്റ്ററുമായി ആഷിക് അബു

Malayalilife
 'ദാ പുതിയ സൂര്യോദയം;ഉണരുക..പ്രവര്‍ത്തിക്കുക..മുന്നോട്ടുപോകുക....ജീവിതം സുന്ദരമാക്കുക; വൈക്കം മുഹമ്മദ് ബഷിറിന്റെ വരികളുമായി നീലവെളിച്ചത്തിലെ റോഷന്റെ ക്യാരക്ടര്‍ പോസ്റ്ററുമായി ആഷിക് അബു

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലെ റോഷന്‍ മാത്യുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഒരു വീടിന്റെ വരാന്തയില്‍ കട്ടന്‍ ചായയും കയ്യില്‍ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന റോഷനാണ് പോസ്റ്ററിലുള്ളത്.

റോഷന്റെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. പിങ്ക് നിറത്തിലുള്ള കടലാസ് പൂക്കളും മറ്റ് ചെടികളുമായി മനോഹരമായാണ് പോസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്.
കേരളപ്പിറവി ആശംസകള്‍ നേര്‍ന്നാണ് ആഷിഖ് അബു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക;എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും.ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന് തലശേരിയിലെ പിണറായിയാണ്. 

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ എ.എസ്. ദിനേശ്.
 

neela velicham roshan mathew poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES