നിവിന്റെ വാഹന ഗാരേജിലും ടൊയോട്ട വെല്‍ഫയര്‍ എത്തി; മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദിനും പിന്നാലെ നടനും ഒരു കോടി രൂപയുടെ വാഹനം സ്വന്തമാക്കി

Malayalilife
നിവിന്റെ വാഹന ഗാരേജിലും ടൊയോട്ട വെല്‍ഫയര്‍ എത്തി; മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദിനും പിന്നാലെ നടനും ഒരു കോടി രൂപയുടെ വാഹനം സ്വന്തമാക്കി

മോഹന്‍ലാന്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു... ഇങ്ങനെ നീളുന്ന മലയാള സിനിമയിലെ ടൊയോട്ട വെല്‍ഫയര്‍ ഉടമകളുടെ പട്ടികയിലേക്ക് പുതുതായി സ്ഥാനം പിടിച്ചിരിക്കുകയാണ് യുവതാരമായ നിവിന്‍ പോളിയും. ലക്ഷ്വറി കാരവാന് സമാനമായ യാത്ര അനുഭവം പകരുന്ന ഈ അത്യാഡംബര വാഹനം കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ടയില്‍നിന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' റിലീസ് ചെയ്യാനിരിക്കെയാണ് നിവിന്‍ ആഡംബര വാഹനം സ്വന്തമാക്കിയത്.

ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 90.80 ലക്ഷം രൂപയാണ്. ഓണ്‍റോഡ് വില ഏകദേശം 1.13 കോടി രൂപയും. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവുണ്ട്

nivin pauly new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES