Latest News

അനുഷ്‌ക സുന്ദരിയാണ്; നല്ല ഉയരവുമുണ്ട്... എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല; സഹോയുടെ പ്രചരണ വേളയില്‍ അനുഷയ്‌ക്കെയെക്കുറിച്ച് പരാതിയുമായി പ്രഭാസ്

Malayalilife
 അനുഷ്‌ക സുന്ദരിയാണ്; നല്ല ഉയരവുമുണ്ട്... എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല; സഹോയുടെ പ്രചരണ വേളയില്‍ അനുഷയ്‌ക്കെയെക്കുറിച്ച് പരാതിയുമായി പ്രഭാസ്

തെന്നിന്ത്യന്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ ്േപാകുന്നുവെന്നുമുളള വാര്‍ത്തകള്‍ പചരിക്കാന്‍ തുടങ്ങിയിട്ട് കുറെനാളായി. എന്നാല്‍ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകള്‍ ഇവരെ വിടാതെ പിന്തുടരുകയാണ്. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും. 

കഴിഞ്ഞ ദിവസ സഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌കയെക്കുറിച്ച് പ്രഭാസ് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.അടുത്ത സുഹൃത്തുക്കളായിട്ടും അനുഷ്ട ആവശ്യ സമയത്ത് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നാണ് പ്രഭാസ് പറയുന്നത്. 'അനുഷ്‌കയ്ക്ക് നല്ല ഉയരവുമുണ്ട്, കാണാന്‍ സുന്ദരിയുമാണ്. എന്നാല്‍ ഒരു കോളും അവര്‍ സമയത്ത് എടുക്കില്ല.' പ്രഭാസ് പറഞ്ഞു.

കാജല്‍ അഗര്‍വാളിനെയും പ്രഭാസ് പ്രശംസിച്ചു. കാജല്‍ അഗര്‍വാള്‍ സുന്ദരിയാണെന്നും, നല്ല ഫാഷന്‍ സെന്‍സും ഊര്‍ജസ്വലതയുമുണ്ടെന്നും പ്രഭാസ് പറഞ്ഞു. പ്രഭാസിനൊപ്പം അഭിനയിച്ച താരങ്ങളാണ് രണ്ടു പേരും.

പുതിയ ചിത്രം സാഹോ റിലീസിനൊരുങ്ങുമ്പോള്‍ പ്രഭാസിന്റെ വിവാഹ വാര്‍ത്തകളും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകളും വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. അനുഷ്‌കയ്ക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.തെലുങ്ക് ചിത്രമായ ഡാര്‍ലിങ്ങിലൂടെയാണ് പ്രഭാസും അനുഷ്‌കയും ആദ്യമായി ഒന്നിച്ചത്. അന്നു മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 'മിര്‍ച്ചി'ക്കും 'ബാഹുബലി'ക്കും ശേഷം അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി. 

അതേസമയം, സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പ്രഭാസ്. നേരത്തെ പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജു താരം ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു

prabhas says about anushka and kajal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES