Latest News

എഡിറ്റിങില്‍ ഒഴിവാക്കിയ ലൂസിഫറിലെ മാസ് സീന്‍ പുറത്തുവിട്ട് പൃഥ്വി; വീഡിയോ പങ്കുവച്ചത് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന്; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകരും 

Malayalilife
എഡിറ്റിങില്‍ ഒഴിവാക്കിയ ലൂസിഫറിലെ മാസ് സീന്‍ പുറത്തുവിട്ട് പൃഥ്വി; വീഡിയോ പങ്കുവച്ചത് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന്; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകരും 

തീയറ്ററില്‍ ഒഴിവാക്കിയ ലൂസിഫറിലെ മാസം രംഗം പുറത്തുവിട്ട് പൃഥ്വിരാജ്. മോഹന്‍ലാലിന്റെ പിറന്നാല്‍ ദിനത്തിലാണ് 'ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ട' എന്ന കുറിപ്പോടെ പൃഥ്വി വീഡിയോ പ്രേക്ഷകര്‍ക്ക് സമര്‍പിച്ചത്. എഡിറ്റിങ് ടേബിളില്‍ ഒഴിവാക്കിയ ചിത്രത്തിലെ മാസ് രംഗമാണിത്. 
 47 സെക്കന്റ് ദൈര്‍ഘ്യമുള്ള രംഗം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൃഥ്വി പുറത്തുവിട്ടിരിക്കുന്നത്. തീയേറ്റര്‍ പതിപ്പിലോ അന്‍പതാം ദിനത്തില്‍ സ്ട്രീം ചെയ്യപ്പെട്ട ആമസോണ്‍ പ്രൈം വീഡിയോ പതിപ്പിലോ ഈ രംഗമില്ലെന്നും പൃഥ്വി പറയുന്നു. 

മയില്‍വാഹനം ഐപിഎസ് എന്ന ജോണ്‍ വിജയ് കഥാപാത്രവും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തില്‍. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയില്‍വാഹനം. മോഹന്‍ലാല്‍ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലും. തീയേറ്ററില്‍ 200 കോടി കളക്ഷന്‍ നേടിയ ചിത്രം അന്‍പതാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യപ്പെട്ടത്.

 

prithviraj shared Lucifer mass seen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES