Latest News

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ നായകന്മാരായി ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും; റോളിങ് സൂണ്‍ എന്ന കുറിപ്പോടെ താരങ്ങള്‍ പങ്ക് വച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ നായകന്മാരായി ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും; റോളിങ് സൂണ്‍ എന്ന കുറിപ്പോടെ താരങ്ങള്‍ പങ്ക് വച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവതാരങ്ങളായ ഷൈന്‍ ടോം ചാക്കോയും ഷെയിന്‍ നിഗവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.പ്രിയദര്‍ശനും ഷെയിനിനും നിര്‍മ്മാതാവ് ബാദുഷയ്ക്കും ഒപ്പമുള്ള ചിത്രം ഷൈന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്ത് വന്നത്. ചിത്രത്തിനൊപ്പം റോളിങ് സൂണ്‍ എന്നും താരം കുറിച്ചിട്ടുണ്ട്.

റോഷന്‍ മാത്യു, ഷൈന്‍ ടോം, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സിനിമയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.  ഇപ്പോള്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഈ സിനിമയില്‍ ഷെയിനും ഭാഗമാകുമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. 

ചിത്രത്തില്‍ ഷെയ്ന്‍ നിഗം കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. നായിക നിര്‍ണയമടക്കം നടന്നു വരുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. യുവതലമുറയെ അണിനിരത്തി പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. 

ത്രില്ലര്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  പ്രിയദര്‍ശന്‍ തന്നെയാകും ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ പ്രിയദര്‍ശന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരിക്കും ഇത്. എന്നാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

priyadarshan new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES