പ്രമുഖ വിനോദ ചാനലായ മഴവില്‍ മനോരമയുടെ പ്രഥമ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റ് ഇക്കഴിഞ്ഞ മേയ് അഞ്ചിനാണ് അങ്കമാലിയില്‍ നടന്നത്. സൂപ്പര്‍സ്റ്റാറുകള്‍ അടക്കം നിരവധി പേരാണ് അവാര്‍ഡ് വേദിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അവാര്‍ഡ് നൈറ്റ് സംപ്രേക്ഷണവും ചാനലില്‍ നടന്നിരുന്നു. അതേസമയം നടനും അവതാരകനുമായ രമേശ് പിഷാരടിക്ക് വേദിയില്‍ സംഭവിച്ച ഒരു അമളിയുടെ കഥയാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ താരനിശയാണ് അങ്കമാലി അഡ്്്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ മേയ് അഞ്ചിന് നടന്നത്. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി ഒട്ടെറെ പ്രതിഭകളാണ് ചടങ്ങിനെത്തിയത്. നടന്‍ കുഞ്ചാക്കോ ബോബനാണ് പരിപാടിയില്‍ അവതാരകനായത്. ഇപ്പോള്‍ നടന്‍ രമേശ് പിഷാരടിക്ക് വേദിയില്‍ സംഭവിച്ച ഒരു അമളിയുടെ കഥയാണ് വൈറലാകുന്നത്.
മോഹന്‍ലാലും മമ്മൂട്ടിയുടെയും മുഖ്യാതിഥികളായ ചടങ്ങില്‍ വേദിയില്‍ ഇവര്‍ക്കിടയില്‍ പെട്ടപ്പോഴാണ് പിഷാരടി ചമ്മിയ സംഭവമുണ്ടായത്. വേദിയില്‍ വച്ചാണ് സൂപ്പര്‍താരങ്ങള്‍ ഇരുവരും കണ്ടത്. സന്തോഷത്തോടെ മമ്മൂട്ടി മോഹന്‍ലാലിന് നേരെ ഷേക്ക് ഹാന്‍ഡിനായി കൈനീട്ടുകയും ഇരുവരും കൈ കൊടുക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന് സമീപത്തായി രമേശ് പിഷാരടിയും ഉണ്ടായിരുന്നു.
മമ്മൂട്ടി കൈ നീട്ടിയപ്പോഴാകട്ടെ രമേഷ് പിഷാരടി തനിക്ക് നേരെയാണ് കൈ നീട്ടുന്നതെന്നാണ് കരുതിയത്. തുടര്‍ന്ന് രമേശ് ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുന്നതും ചമ്മി നില്‍ക്കുന്നതുമായ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിഷാരടി തന്നെയാണ് ആരാധകര്‍ക്കായി ഈ ചിത്രം പങ്കുവച്ചത്. എന്റെ ഭാഗത്തും തെറ്റുണ്ട് ഞാന്‍ കൈ നീട്ടാന്‍ പാടില്ലായിരുന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം നല്‍കിയത്. അതേമയം ഇത്രയും സെല്‍ഫ് ട്രോള്‍ അടിക്കുന്ന രമേഷിനെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.
നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്നും സ്വയം പറ്റുന്ന കോമഡികളില്‍ പോലും ട്രോളു കണ്ടെത്തുന്ന പിഷു മാസാണെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്. മഴവില്‍ മനോരമയുടെ ആള്‍ റൗണ്ടര്‍ പുരസ്‌കാരം നേടിയത് പിഷാരടിയാണ്. മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രമേശ് പിഷാരടി ഇപ്പോള്‍.