Latest News

ഇളയമകനെ മടിയില്‍ ഇരുത്തി ആദ്യാക്ഷരം കുറിപ്പിച്ച് സംവൃതയും ഭര്‍ത്താവും; രുദ്ര ഹരിശ്രീ കുറിച്ച വിശേഷവുമായി മകന്റെ ചിത്രം പങ്കുവച്ച് നടി

Malayalilife
ഇളയമകനെ മടിയില്‍ ഇരുത്തി ആദ്യാക്ഷരം കുറിപ്പിച്ച് സംവൃതയും ഭര്‍ത്താവും; രുദ്ര ഹരിശ്രീ കുറിച്ച വിശേഷവുമായി മകന്റെ ചിത്രം പങ്കുവച്ച് നടി

ലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംവൃത. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്.  അമേരിക്കയില്‍ താമസമാക്കിയ നടി എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇളയമകന്‍ രുദ്ര ആദ്യാക്ഷരം കുറിക്കുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. 

രുദ്ര ആദ്യാക്ഷരം കുറിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ''രുരു, ഇന്ന് വാക്കുകളുടെ ലോകം പരിചയപ്പെടുന്നു..'' എന്ന ക്യാപ്ഷനും നല്‍കി അച്ഛന്റെ മടിയിലിരുന്ന് ഹരിശ്രീ കുറിക്കുന്ന മകന്റെ ചിത്രവും സംവൃത പങ്കുവച്ചിട്ടുണ്ട്.

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അഖില്‍ രാജാണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 

2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകന്‍ അഗസ്ത്യയുടെ ജനനം. രണ്ടു വര്‍ഷം മുന്‍പെ ഫെബ്രുവരിയില്‍ ആയിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്. 2019 ല്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

Read more topics: # സംവൃത
samvritha sunil Shares son rudra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES