Latest News

പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ഉണ്ട്; തന്നോട് പറയാതെ റിമ കല്ലിങ്കില്‍ ലൊക്കേഷനില്‍ നിന്നും പോയത് മറക്കാന്‍ പറ്റാത്ത സംഭവമാണ്; പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത്; സിബി മലയലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ഉണ്ട്; തന്നോട് പറയാതെ റിമ കല്ലിങ്കില്‍ ലൊക്കേഷനില്‍ നിന്നും പോയത് മറക്കാന്‍ പറ്റാത്ത സംഭവമാണ്; പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത്; സിബി മലയലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലയാളത്തിലെ ഏക്കാലത്തെയും മിക്കച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, ഭരതം, സദയം, ആകാശദൂത്, ചെങ്കോല്‍ തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.ഇപ്പോള്‍ സിബി മലയില്‍  നടി റിമ കല്ലിങ്കലിനെ കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

യുവ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഞാന്‍ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണ്.'

'അവരുടെ പ്രൊഫഷന് അവര്‍ കൊടുക്കുന്ന മര്യാദയും നമുക്ക് അവരുടെ പ്രവൃത്തിയില്‍ കാണാം. ബഹുമാനം എന്ന് ഞാന്‍ ഉദ്ദേശിച്ചത് എന്നെ ആദരിക്കണമെന്നല്ല... ഒരു ലൊക്കേഷന്റെ പൂര്‍ണ്ണമായ നിന്ത്രണം വഹിക്കുന്ന ആളെന്ന നിലയില്‍, അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വമുള്ള ആളെന്ന നിലയിലാണ് ഉദ്ദേശിച്ചത്.
.
ഒരിക്കല്‍ നടന്‍ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോള്‍ അദ്ദേഹം തന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ചതിന് ശേഷമാണ് ചെയ്തത്. അത്രത്തോളം സീനിയറായ ആര്‍ട്ടിസ്റ്റായിട്ടു കൂടി അദ്ദേഹം നല്‍കിയ ബഹുമാനം വലരതാണെന്നും സിബി പറഞ്ഞു. ജഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ചശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്.

പക്ഷെ പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ചില അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നു. ഒരിക്കല്‍ തന്നോട് പറയാതെ റിമ കല്ലിങ്കില്‍ ലൊക്കേഷനില്‍ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാന്‍ ചെന്നപ്പോള്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

sibi malayil open up about rima kallingal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES