Latest News

ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരുത്തനാണ് ഞാന്‍; വിഷമത്തോടെ ഭാഗ്യലക്ഷ്മിയെ വിമര്‍ശിച്ച് നടന്‍ സുധീര്‍ സുകുമാരന്‍

Malayalilife
ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരുത്തനാണ് ഞാന്‍; വിഷമത്തോടെ ഭാഗ്യലക്ഷ്മിയെ വിമര്‍ശിച്ച് നടന്‍ സുധീര്‍ സുകുമാരന്‍

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ മോശമായും അശ്ലീല പരമായും ചിത്രീകരിച്ച ആളെ കയ്യേറ്റം ചെയ്യുകയും കരി ഓയിലൊഴിക്കുകയും ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയെയും മറ്റു പെണ്‍കുട്ടികളെയും പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോള്‍ സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയെ സൗഹാര്‍ദ പൂര്‍വം വിമര്‍ശിച്ച് എത്തിയിരിക്കയാണ് നടന്‍ സുധീര്‍ സുകുമാരന്‍. അക്രമത്തിന് മുതിര്‍ന്ന ഭാഗ്യ ലക്ഷ്മിയെയും കൂട്ടരെയും സൗഹാര്‍ദ പൂര്‍വം വിമര്‍ശിച്ചിരിക്കുകയാണ് സുധീര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടന്‍ വിഷയത്തിലെ തന്റെ പ്രതികരണം അറിയിച്ചത്.

ഭാഗ്യ ലക്ഷ്മിചേച്ചിക്കാണ് ഈ വീഡിയോ ചെയ്യുന്നത്. ചേച്ചീ വളരെ മോശായി പോയി.. ഒരിക്കലും ഒരു പാവപ്പെട്ടവനെ.. എന്തോ ആയിക്കോട്ടെ അയാള്‍ എന്ത് തെറ്റോ ചെയ്യട്ടേ അയാളെ കരി ഓയിലൊക്കെ ഒഴിച്ച് തലയൊക്ക തല്ലി പൊട്ടിച്ച് ഇങ്ങനെ.ഭാഗ്യലക്ഷ്മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയെന്നും ഭാഗ്യലക്ഷ്മിയെ 'ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളാണ്' താനെന്നും സുധീര്‍ പറയുന്നു.കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്വാതന്ത്ര്യം അത് 'കൈയിലെടുത്തു'കൊണ്ട് ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും സുധീര്‍ പറഞ്ഞു. ആരൊക്കെ ന്യായീകരിച്ചാലും ഇത്തരം കാര്യങ്ങളില്‍ ഞങ്ങളൊന്നും കൂട്ടുനില്‍ക്കില്ലെന്നും സുധീര്‍ തന്റെ വീഡിയോയിലൂടെ പറയുന്നു. തെറ്റായി പോയി എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.


 

sudheer sukumaran about bhagyalakshmi video vlogger controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES