Latest News

കുറച്ചു നേരം കെട്ടിപ്പിടിക്കാനും കൈ പിടിച്ച് കുറച്ചു നേരം നടക്കാനും കഴിഞ്ഞിരുന്നെങ്കില്‍; നിങ്ങള്‍ കാണിച്ചുതന്ന വഴിയിലൂടെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്; അച്ഛന്റെ വേര്‍പാടില്‍ രണ്ട് വര്‍ഷം തികയുമ്പോള്‍ കുറിപ്പുമായി സുപ്രിയ

Malayalilife
 കുറച്ചു നേരം കെട്ടിപ്പിടിക്കാനും കൈ പിടിച്ച് കുറച്ചു നേരം നടക്കാനും കഴിഞ്ഞിരുന്നെങ്കില്‍; നിങ്ങള്‍ കാണിച്ചുതന്ന വഴിയിലൂടെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്; അച്ഛന്റെ വേര്‍പാടില്‍ രണ്ട് വര്‍ഷം തികയുമ്പോള്‍ കുറിപ്പുമായി സുപ്രിയ

നടനും സംവിധായകനുമായ പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതമാണ് ഭാര്യ സുപ്രിയ മേനോനും. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവെച്ച് സുപ്രിയ എത്തിയിരിക്കുകയാണ്. ക്യാന്‍സര്‍ രോഗാബാധയെത്തുടര്‍ന്നാണ് രണ്ടുവര്‍ഷം മുന്‍പ് സുപ്രിയയുടെ അച്ഛന്‍ വിടവാങ്ങിയത്.വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും അച്ഛന്റെ വിയോഗം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്.

'നിങ്ങള്‍ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. അച്ഛനെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ കടന്നുപോകുന്നില്ല, നിങ്ങളുടെ സാന്നിധ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച്, നിങ്ങളുടെ സ്‌നേഹത്തോടെയുള്ള തലോടല്‍, കെട്ടിപ്പിടുത്തം, സ്‌നേഹത്തോടെയുള്ള ശകാരംനിങ്ങള്‍ എന്നെ നടക്കാന്‍ പഠിപ്പിച്ചതെങ്ങനെയെന്ന് എന്നോട് പറയുന്ന നിമിഷങ്ങള്‍ എല്ലാം മിസ് ചെയ്യുന്നു. കുറച്ചു നേരം നിന്നെ കെട്ടിപ്പിടിക്കാനും നിന്റെ കൈ പിടിച്ച് നിന്നോടൊപ്പം കുറച്ചു നേരം നടക്കാനും എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ആ കഴിഞ്ഞകാലം കിട്ടിയിരുന്നു എങ്കിലെന്നു ചിന്തിച്ചു പോവുകയാണ്.'

'അച്ഛാ, എനിക്ക് നിങ്ങള്‍ അത്രത്തോളം പ്രിയപ്പെട്ടതാണ്, വാക്കുകള്‍ കിട്ടുന്നില്ല ഒന്നും പറയാന്‍ വേണ്ടി. നിങ്ങള്‍ ഇല്ലാതെ എത്ര എത്ര സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങള്‍. ഞാന്‍ തനിച്ചായ ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. നീ എവിടെയായിരുന്നാലും അച്ഛാ, ഞങ്ങള്‍ക്ക് ഒപ്പം തന്നെയുണ്ട്. നിങ്ങള്‍ കാണിച്ചുതന്ന വഴിയിലൂടെയാണ് ഞാന്‍ ഇപ്പോഴും സഞ്ചരിക്കുന്നത്. നീ എന്നില്‍ ചൊരിഞ്ഞ സ്‌നേഹത്താല്‍ ഞാന്‍ മുന്‍പോട്ട് പോകുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഡാഡി, ഞാന്‍ നിന്നെ മിസ് ചെയ്യുന്നു. ഏതൊരു വാക്കുകള്‍ക്കും എപ്പോഴെങ്കിലും അറിയിക്കാന്‍ കഴിയുന്നതിലുമധികം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുകയും അതിലേറെ മിസ് ചെയ്യുകയും ചെയ്യുന്നു.'

ഞാന്‍ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛന്‍. ഞാന്‍ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാന്‍ തിരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിര്‍ത്തില്ല. ഞാന്‍ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ ആളിന്റെ കാര്യത്തില്‍ പോലും അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്നും സുപ്രിയ കുറിച്ചു.

 

Read more topics: # സുപ്രിയ
supriyamenon post about father death anniversay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES