തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ പിടികൊടുക്കാതെ പുറത്തേക്ക് ഓടി ഷൈന്‍ ടോം ചാക്കോ; നടന്‍ റോഡിലേക്ക് ഇറങ്ങിയോടിയതോടെ പിന്നാലെ കൂടി ക്യാമറകളും; പന്ത്രണ്ട് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോ വൈറല്‍

Malayalilife

വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പന്ത്രണ്ട് ഇന്നലെയാണ് റിലീസായത്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോള്‍  സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ വെട്ടിച്ചോടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോയാണ് പുറത്ത് വന്നത്.. സിനിമ കണ്ടിറങ്ങിയ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിനിടെ പെട്ടെന്ന് ഒരാള്‍ തിയേറ്ററിന്റെ അകത്ത് നിന്നും ഓടിയിറങ്ങുകയായിരുന്നു.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനായി കാത്തുനിന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഷൈന്‍ ടോമിനെ കണ്ടു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ഷൈനിനോട് അഭിപ്രായം ചോദിക്കാനായി മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിയപ്പോള്‍ ഏവരെയും ഞെട്ടിച്ച് ഷൈന്‍ ഇറങ്ങി ഓടി.കാര്യമറിയാതെ മാദ്ധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പിറകെ ഓടി. തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഷൈന്‍ ഓട്ടം തുടര്‍ന്നു. നില്‍ക്കാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ ഷൈന്‍ ഓടുകയായിരുന്നു.ഇടപ്പള്ളി വനിത വിനീത തിയേറ്ററിലാണ് സംഭവം.

tom chacko runs away from media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES