Latest News

ഷൂട്ട് ചെയ്തത് വിജയ് സേതുപതിയോടൊപ്പം കുറേയേറെ സീനുകള്‍; തീയറ്ററില്‍ എത്തിയപ്പോള്‍ ചൂണ്ടികാണിക്കാനുള്ള ഒരു സീന്‍പോലുമില്ല; വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നു; ലോകേഷിനോട് പൊട്ടിത്തെറിച്ച് യുവനടി മൈന നന്ദിനി

Malayalilife
ഷൂട്ട് ചെയ്തത് വിജയ് സേതുപതിയോടൊപ്പം കുറേയേറെ സീനുകള്‍; തീയറ്ററില്‍ എത്തിയപ്പോള്‍ ചൂണ്ടികാണിക്കാനുള്ള ഒരു സീന്‍പോലുമില്ല; വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നു; ലോകേഷിനോട് പൊട്ടിത്തെറിച്ച് യുവനടി മൈന നന്ദിനി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. അടുത്ത കാലത്തൊന്നും ഇത്രയേറെ പ്രേക്ഷക പ്രീതി നേടിയെടുത്ത മറ്റൊരു ചലച്ചിത്രവുമില്ല. കമല്‍ഹാസന്‍ നായകനായ വിക്രം, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. തിയേറ്ററുകളില്‍ രണ്ടാം ആഴ്ച അവസാനിക്കുമ്പോള്‍, വിക്രം ലോകമെമ്പാടുമുള്ള 300 കോടി ക്ലബ്ബില്‍ ഇടംനേടി. രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തില്‍, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ വിക്രം 300 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുന്നു

എന്നാല്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ അതിലഭിനയിച്ച ഒരു യുവ നടി, സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ രംഗത്തെത്തി.താന്‍ അതില്‍ അഭിനയിക്കേണ്ടിയിരുന്നില്ലായെന്നും അതിന്റെ പേരില്‍ സംവിധായകനായ ലോകേഷ് കനകരാജിനെ കുറ്റപ്പെടുത്തുകയൂം ചെയ്യുന്നു.

ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം സന്തനത്തിന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായി അഭിനയിച്ച മൈന നന്ദിനിയാണ് ലോകേഷിനെതിരെ തിരിഞ്ഞിരിക്കുന്നത്.തനിക്ക് വിക്രമില്‍ വിജയ് സേതുപതിയോടൊപ്പം കുറേയേറെ സീനുകളുണ്ടായിരുന്നു. പക്ഷേ ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ ചൂണ്ടികാണിക്കാനുള്ള സീന്‍പോലുമില്ലായിരുന്നുവെന്നും നടി ലോകേഷിനെ കുറ്റപ്പെടൂത്തൂന്നു.വിക്രമിനുമുമ്പ് നമ്മ വീട്ട് പിള്ളൈ, അരണ്‍മനൈ 2 എന്നീ ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചിട്ടുണ്ട്.

കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിക്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. റോളക്സ് എന്ന വില്ലന്‍ കഥാപാത്രമായി സൂര്യ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കമല്‍  വിക്രം സിവിധായകന്‍  ലോകേഷ് കനകരാജിന് പുതിയ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. കമല്‍ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം.

vikram movie the young actress against lokesh kanagaraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES