Latest News

ഷാരൂഖാന്റെ വീടായ മന്നത്തിന്റെ നെയിംപ്ലേറ്റ് നിര്‍മ്മിച്ചത് വജ്രങ്ങള്‍ കൊണ്ടോ? ചിത്രങ്ങള്‍ക്കൊപ്പം വാര്‍ത്തകളും പരന്നതോടെ വിശദീകരണം നല്കി നടന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍; പോസിറ്റീവ് എനര്‍ജി ലഭിക്കാനായി നെയിംപ്ലേറ്റ് നിര്‍മ്മിച്ചത് ട്രസ്പറന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ച്; വില 25 ലക്ഷമെന്നും റിപ്പോര്‍ട്ട്

Malayalilife
ഷാരൂഖാന്റെ വീടായ മന്നത്തിന്റെ നെയിംപ്ലേറ്റ് നിര്‍മ്മിച്ചത് വജ്രങ്ങള്‍ കൊണ്ടോ? ചിത്രങ്ങള്‍ക്കൊപ്പം വാര്‍ത്തകളും പരന്നതോടെ വിശദീകരണം നല്കി നടന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍; പോസിറ്റീവ് എനര്‍ജി ലഭിക്കാനായി നെയിംപ്ലേറ്റ് നിര്‍മ്മിച്ചത് ട്രസ്പറന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ച്; വില 25 ലക്ഷമെന്നും റിപ്പോര്‍ട്ട്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്ത് നടനെപ്പോലെ തന്നെ പ്രസിദ്ധമാണ്.വര്‍ഷങ്ങളായി ആരാധകരുടെ പ്രിയപ്പെട്ട സെല്‍ഫി പോയിന്റാണ് മന്നത്ത്്. പിറന്നാള്‍ ദിനത്തില്‍ നടന്‍ ആരാധകരെ കാണാന്‍ എത്തുന്നതും ഈ വിടിന് മുമ്പിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണും മന്നത്തും അതിന്റെ നെയിംപ്ലേറ്റും. വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഷാരൂഖ് വീടിന്റെ നെയിംപ്ലേറ്റ് പുതുതായി സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. 

അറ്റകുറ്റ പണികള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഗേറ്റിന് മുന്നിലെ നെയിംപ്ലേറ്റ് ഈ വര്‍ഷം ആദ്യം തന്നെ പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നെയിം പ്ലേറ്റ് നവീകരിച്ചത്. ടീം ഷാരൂഖ് ഖാന്‍ എന്ന ട്വിറ്റര്‍ പേജിലൂടെ പുതിയ നെയിംപ്ലേറ്റ് സ്ഥാപിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്തകളും പ്രചരിച്ചത്.

ആരാധകര്‍ നെയിംപ്ലേറ്റിന്റെ ചിത്രങ്ങള്‍ പങ്കു വച്ചതിനൊപ്പം തന്നെ ഇത് വജ്രം ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നുമുളള കുറിപ്പുകളാണ് പുറത്തു വരുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാരൂഖാന്റെ ഭാര്യയും  ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ട്രാന്‍സ്പരന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നും അത് ഒരു പോസിറ്റീവ് എനര്‍ജി ആണ് നല്‍കുന്നത് എന്നും ഗൗരി പറഞ്ഞു. 

ഗൗരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങളുടെ ഭവനത്തിന്റെ മുന്‍ഭാഗമെന്നത് സുഹൃത്തുക്കളും കുടൂംബാംഗങ്ങളും കടന്നു വരുന്ന വഴിയാണ്. ട്രാന്‍സ്പരന്റ് ക്രിസ്റ്റലുകള്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു. നെയിം പ്ലേറ്റുമായി  ചുറ്റി പറ്റി കേള്‍ക്കുന്ന വിവാദങ്ങള്‍ക്കുളള മറുപടി കൂടിയാണിത്

മുന്‍പ് ഉണ്ടായിരുന്ന കറുത്ത നിറത്തിലുളള നെയിം പ്ലേറ്റ് മാറ്റി കിഞ്ഞ ഏപ്രിലില്‍ ക്രിസ്റ്റല്‍ നെയിം പ്ലേറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അത് അറ്റകുറ്റപ്പണികള്‍ക്കായി നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ പുതുക്കിയ നെയിംപ്ലേറ്റ് ബംഗ്ലാവിനു മുന്നില്‍ ഇടഗ പിടിച്ചതോടെ ചിത്രങ്ങള്‍ പകര്‍ത്താനായി ആരാധകരുടെ തിക്കും തിരക്കുമാണ്.

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് 25 ലക്ഷത്തിന് മുകളില വിലമതിക്കുന്ന നെയിം പ്ലേറ്റിന്റെ രൂപകല്പന നിര്‍വഹിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രികാലങ്ങളില്‍ നെയിം പ്ലേറ്റ് കൂടുതല്‍ പ്രകാശിക്കുന്നതിനായി എല്‍ഇഡി ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്. നെയിം പ്ലേറ്റ് മാത്രമല്ല  ബംഗ്ലാവിന്റെ ഗേറ്റും ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍ പെയിന്റ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്.
            
            

Shah Rukh Khan Mannat has new name plate and front gate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES