മലയാളിയായ നടി അതിഥി മേനോന്‍ താന്‍ വിവാഹം കഴിച്ചുവെന്ന വാദവുമായി നടന്‍ അഭിശരവണന്‍ രംഗത്ത്. കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിലുള്ള വാക് പോരും പരാതികളും തമിഴില്‍ തുടരുന്നതിനിടെയാണ് നടന്‍ തെളിവുകള്‍ നിരത്തി നടിയെ വിവാഹം ചെയ്തുവെന്ന് വാദിക്കുന്നത്. എന്നാല്‍ നടന്‍ പറയുന്നത് വ്യാജമെണന്ന നിലപാടിലാണ് നടി.
നടന്റെ വിവാഹം കഴിച്ചുവെന്ന വാദം അതിഥി നിഷേധിക്കുകയും തനിക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് അഭിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി മലയാളിയായ നടി അതിഥിക്കെതിരേ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍.
താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.
സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ തുടങ്ങിയത് 2016ലാണ്. ആ വര്‍ഷം പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു അഭിയും അതിഥിയും. സിനിമയ്ക്ക് ശേഷം ഇരുവരും പ്രണയത്തിലായി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പിരിഞ്ഞു. ഇതിനുപിന്നാലെ അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷം അഭിയെ കാണാതായി. മകനെ കാണാതായതില്‍ അതിഥിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ അതിഥി പൊലീസില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസില്‍ പരാതി നല്‍കിയത്. താരത്തിന്റെ പരാതിയില്‍ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.
അതേസമയം അഭി ശരവണന്‍ തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതയായും അതിഥി പറഞ്ഞു. ഇതിനിടെയാണ് നടന്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

തങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞതാണെന്നും അതിഥി അറിയിച്ചു. എന്നാല്‍ അതിനുശേഷം വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് മധുരയില്‍നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരണവന്‍ അതിഥിയെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അഭിയുടെ മാതാപിതാക്കള്‍ തന്നെ വന്നുകണ്ടതായി അതിഥി പറഞ്ഞു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും അതിഥി പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പു തങ്ങള്‍ പിരിഞ്ഞതെന്നും, പിന്നീടു തന്നെ വിവാഹം കഴിച്ചതായി വ്യാജ രേഖകള്‍ ചമച്ച് സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും, താമസ സ്ഥലത്ത് എത്തി തന്നെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തിയതായും അതിഥി ആരോപിച്ചു.തന്റെ ഇ-മെയില്‍ വിലാസവും, ട്വിറ്റര്‍ അടക്കമുള്ള സാമൂഹമാധ്യമങ്ങളും ഹാക്ക് ചെയ്തു സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയാണു വ്യാജ രേഖകള്‍ ചമച്ചതെന്നും നടി ആരോപിച്ചു.
തനിക്ക് വന്ന ഒട്ടേറെ അവസരങ്ങള്‍ അഭി ഇല്ലാതാക്കിയെന്നും നടി പരാതിപ്പെട്ടു. അതേ സമയം വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി തനിക്കൊപ്പം താമസിച്ച അതിഥി മേനോന്‍ സ്വര്‍ണവും പണവും അപഹരിച്ചതായി കാണിച്ച് അഭി വല്‍സരവാക്കം പൊലീസില്‍ പരാതി നല്‍കയിട്ടുണ്ടെന്നം റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മറ്റു പല സ്ത്രീകളുമായും ബന്ധമുള്ളതിനു തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് അഭിയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതെന്നും, ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നും അതിഥി ആരോപിച്ചു.
_67.jpg)
ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാര്‍ഥപേര് ആതിര സന്തോഷ് എന്നാണ്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റ് ചിത്രങ്ങള്‍.