Latest News

ഒരു മാസം കുറഞ്ഞ് മൂന്ന് ലക്ഷം രൂപ ചിലവ്; ഡീസലടിക്കാനായി മാത്രം വേണ്ടത് 50,000 ലധികം രൂപ; കുട്ടികളുടെ പഠനചിലവ്, അച്ഛന്റെയും അമ്മക്കും ഉള്ള മരുന്ന്, ലോണ്‍, വീട്ടു ചെലവ് എല്ലാം കൂടി ചേരുന്നതാണ് ചിലവ്; ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിമുഖം എടുക്കുന്നത്; അഖില്‍ മാരാറിന്റെ വെളിപ്പെടുത്തല്‍

Malayalilife
 ഒരു മാസം കുറഞ്ഞ് മൂന്ന് ലക്ഷം രൂപ ചിലവ്; ഡീസലടിക്കാനായി മാത്രം വേണ്ടത് 50,000 ലധികം രൂപ; കുട്ടികളുടെ പഠനചിലവ്, അച്ഛന്റെയും അമ്മക്കും ഉള്ള മരുന്ന്, ലോണ്‍, വീട്ടു ചെലവ് എല്ലാം കൂടി ചേരുന്നതാണ് ചിലവ്; ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിമുഖം എടുക്കുന്നത്; അഖില്‍ മാരാറിന്റെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും നടനുമായ അഖില്‍ മാരാര്‍ തന്റെ വരുമാനത്തെ ക്കുറിച്ചും നിലവിലെ ജീവിതച്ചെലവുകളെക്കുറിച്ചും തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രോളിനടക്കം ചര്‍ച്ചയാകുന്നത്.തന്റെ പ്രതിമാസ ചെലവ് ഏകദേശം മൂന്നര ലക്ഷം രൂപയാണെന്നാണ് താരം പങ്ക് വച്ചത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വലിയ സിംഗിള്‍ പേയ്മെന്റ് ഇ.എം.ഐ ആയി നല്‍കുന്നത് 55,000 രൂപയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂപ്പറിനും ബെന്‍സിനും ഏകദേശം സമാനമായ തുകകളാണ് ഇ.എം.ഐ ആയി വരുന്നത്. ഫ്‌ളാറ്റിന് 24,000 രൂപയും അടയ്ക്കാനുണ്ട്. ഇതെല്ലാം ചെറിയ ഇ.എം.ഐകളാണെന്നും 80 ശതമാനം തുകയും ഇതിനോടകം അടച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാഹനങ്ങളുടെ ഇന്ധന ചെലവുകളും ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മാസം ഏകദേശം 50,000 രൂപയോളം വണ്ടിയുടെ ഇന്ധനത്തിനായി ചെലവഴിക്കുന്നു. കഴിഞ്ഞ മാസം മാത്രം 70,000 രൂപയുടെ ഡീസലടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെന്‍സില്‍ തിരുവനന്തപുരം യാത്രയ്ക്ക് ഒരു ടാങ്ക് ഡീസല്‍ നിറയ്ക്കാന്‍ ഏകദേശം 7,000 രൂപയോളം ചെലവ് വരും, കാരണം 10 മൈലേജ് മാത്രമേ ഈ വാഹനത്തിനുമുള്ളൂ. കൊച്ചിയിലെ ട്രാഫിക്കില്‍ ഓടിക്കുമ്പോള്‍ ഏഴോ എട്ടോ മൈലേജ് മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു. 

വീട്ടുചെലവുകള്‍, കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്നുകള്‍, അവര്‍ക്ക് നല്‍കുന്ന പണം, ചിട്ടി, ഫ്‌ളാറ്റിന്റെ ലോണ്‍, ബി.എം.ഡബ്ല്യു ബൈക്കിന്റെ ലോണ്‍, ബെന്‍സിന്റെ ലോണ്‍ എന്നിവയെല്ലാം പ്രതിമാസ ചെലവില്‍ ഉള്‍പ്പെടുന്നു. ലോണുകളെല്ലാം ഉടന്‍ തീരും, കാരണം അവയുടെ 20 ശതമാനം മാത്രമേ ബാക്കിയുള്ളൂ. ബെന്‍സിന് 15 ലക്ഷം രൂപയുടെ ലോണ്‍ മാത്രമേയുള്ളൂ എന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് അടച്ചുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരുകാലത്ത് 2500 സി.സി. വാഹനങ്ങളുടെ ഇ.എം.ഐ. അടയ്ക്കാന്‍ പോലും നിവൃത്തിയില്ലാതിരുന്ന തന്നെ ഇന്ന് ബാങ്കുകള്‍ 50 ലക്ഷം രൂപയുടെ ലോണിന് ഓഫറുമായി സമീപിക്കുന്നുണ്ടെന്നും, അന്നത്തെ അവസ്ഥയില്‍ നിന്ന് മാറിയ താന്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളുമായുള്ള ധാരണയെക്കുറിച്ചും അഖില്‍ മാരാര്‍ സംസാരിച്ചു. 'എന്റെ എല്ലാ ഇന്റര്‍വ്യൂസും പെയ്ഡ് ആണ്. ഒരു ലക്ഷം രൂപയും ജി.എസ്.ടി.യും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്. അതിന്റെ ഇന്‍വോയിസ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ അയച്ചു തരാം. എല്ലാ ജിസിസി രാജ്യത്തും ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ നിന്നും 15,000 ദിര്‍ഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു.'- അദ്ദേഹം പറഞ്ഞു.


ഒരു സിനിമയില്‍ പ്രധാന വേഷം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം സിനിമകള്‍ക്ക് അഡ്വാന്‍സ് ലഭിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. നാളിതുവരെ വലിയ ഓഫര്‍ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിം?ഗ് ആപ്പുകള്‍ ഞാന്‍ പ്രൊമോഷന്‍ ചെയ്തിട്ടില്ല. ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും 15,000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും വേണമെങ്കില്‍ കാണഇച്ചു തരാമെന്ന് അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

akhil marar about expence one month

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES