ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടതെന്ന് അക്ഷയ് കുമാര്‍; നടനെ ഞെട്ടിച്ച മലയാളി നടി ഞാനാണെന്ന് വെളിപ്പെടുത്തി സുരഭി ലക്ഷ്മിയും

Malayalilife
 ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടതെന്ന് അക്ഷയ് കുമാര്‍; നടനെ ഞെട്ടിച്ച മലയാളി നടി ഞാനാണെന്ന് വെളിപ്പെടുത്തി സുരഭി ലക്ഷ്മിയും

ദേശീയ പുരസ്‌കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാര്‍ സംസാരിക്കുന്നതിന്റെ വിഡിയോ ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അക്ഷയ് കുമാര്‍ പരാമര്‍ശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍.

അക്ഷയ് കുമാറിനൊപ്പം പുരസ്‌കാരം സ്വന്തമാക്കിയ നടി സുരഭി ലക്ഷ്മിയേക്കുറിച്ചാണ് അക്ഷയ് കുമാര്‍ പറഞ്ഞതെന്ന് നിരവധി പേര്‍ കമന്റുമായെത്തിയിരുന്നു. ഇപ്പോള്‍ ആ നടി താന്‍ തന്നെയാണെന്ന് സുരഭി ലക്ഷ്മി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

2017ലെ ദേശീയ അവാര്‍ഡ് ചടങ്ങിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നടി എത്തി.'മിന്നാമിനുങ്ങ്' എന്ന ആദ്യ ചിത്രത്തിലൂടെയാണ് സുരഭി ദേശീയ അവാര്‍ഡ് നേടുന്നത്. അക്ഷയ് കുമാര്‍ 'രുസ്തം' എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 2017ല്‍ നേടിയത്. 

'ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. 'ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. താങ്കളുടെ വലിയൊരു ആരാധിക കൂടിയാണ്' എന്ന് അവര്‍ പറഞ്ഞു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, 'സര്‍... താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?' എന്ന്.

'135 സിനിമയോളം ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, 'കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?' ആ പെണ്‍കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി! അവര്‍ പറഞ്ഞു, സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാര്‍ സംസാരിച്ച വീഡിയോക്ക് താഴെയാണ് പലരും സുരഭിയെ മെന്‍ഷന്‍ ചെയ്തത്. ഇതോടെ സുരഭി കമന്റുമായി എത്തുകയായിരുന്നു. ''ഈ വീഡിയോയില്‍ അദ്ദേഹം പരാമര്‍ശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.''

''അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതി ആയി ഞാന്‍ കാണുന്നു. എന്റെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം'' എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.
 

akshay kumar about surabhi lakshmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES