ജീവിതം കൈവിട്ട് പോകാന്‍ പോകുന്നുവെന്ന് അറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപടുക്കാനായി അഹോരാത്രം ഓടിയ സ്ത്രീയാണ് മഞ്ജു പത്രോസ്;  മഞ്ജു പത്രോസിന്റെ കാര്യമെടുത്താലും രേണു സുധിയുടെ കാര്യമെടുത്താലും പ്രശ്‌നങ്ങളുടെ ആരംഭം പണമില്ലായ്മ; ആലപ്പി അഷ്‌റഫ് വീഡിയോയിലൂടെ പങ്ക് വച്ചത്

Malayalilife
ജീവിതം കൈവിട്ട് പോകാന്‍ പോകുന്നുവെന്ന് അറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപടുക്കാനായി അഹോരാത്രം ഓടിയ സ്ത്രീയാണ് മഞ്ജു പത്രോസ്;  മഞ്ജു പത്രോസിന്റെ കാര്യമെടുത്താലും രേണു സുധിയുടെ കാര്യമെടുത്താലും പ്രശ്‌നങ്ങളുടെ ആരംഭം പണമില്ലായ്മ; ആലപ്പി അഷ്‌റഫ് വീഡിയോയിലൂടെ പങ്ക് വച്ചത്

സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരങ്ങളാണ് രേണു സുധിയും മഞ്ജു പത്രോസും.  ഇരുവരും വലിയ സൈബര്‍ ആക്രമണത്തിന് ഇരയാകാറുള്ള സംഭവങ്ങളും നിരവധിയാണ്.തുടക്കത്തില്‍ ബോഡി ഷെയ്മിങും ആക്ഷേപവും അശ്ലീല കമന്റുകളും തളര്‍ത്തിയെങ്കിലും ഇരുവരും ശക്തമായി ഉയര്‍ത്തെഴുന്നേറ്റു. ഇപ്പോഴിതാ ഇരുവരുടേയും ഇതുവരെയുള്ള ജീവിത യാത്രയെ കുറിച്ച് ആലപ്പി അഷ്‌റഫ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

പക്ഷെ ആരെയും അപമാനിക്കാതെയും അപകീര്‍ത്തിപ്പെടുത്താതെയും സംസാരിക്കാന്‍ നമുക്ക് കഴിയും. ആനന്ദപൂര്‍ണ്ണമായും ആര്‍ദ്രതയോടെയും നമുക്ക് സംസാരിക്കാന്‍ സാധിക്കും. വീണ്ടുവിജാരമില്ലാതെ എടുത്ത് എറിയുന്ന വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് പൊറുക്കാനെ കഴിയൂ മറക്കാന്‍ കഴിയില്ല.

ചില വാക്കുകളുടെ മൂര്‍ച്ചയില്‍ ഒരുവേള ഹൃദയ വേദനയോടെ പിടിഞ്ഞ കലാകാരി മഞ്ജു പത്രോസും ഇപ്പോള്‍ അവഹേളനങ്ങള്‍ ഏറ്റുവാങ്ങി ജീവിതത്തെ സധൈര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുചെല്ലാമെന്ന് പറഞ്ഞുകൊണ്ടാണ് അഷ്‌റഫ് സംസാരിച്ച് തുടങ്ങുന്നത്. വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് സീരിയലിലും സിനിമകളിലും മറ്റും തന്റേതായ കഴിവ് തെളിയിച്ച് ജീവിത വിജയം നേടിയ കലാകാരിയാണ് മഞ്ജു പത്രോസ്. 

ബിഗ് ബോസില്‍ പങ്കെടുത്തശേഷം അവിടുത്തെ പ്രകടനത്തിന്റെ പേരില്‍ അവര്‍ക്ക് അല്‍പ്പം ഡാമേജുകള്‍ സംഭവിച്ചുവെങ്കിലും പിന്നീട് അതെല്ലാം അവര്‍ മാറ്റിയെടുക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ അത് വഴിയൊരുക്കുകയും ചെയ്തു. എന്നിരുന്നാലും അവരെ പിറകെ നടന്ന് വേട്ടയാടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്.

എന്നാല്‍ ഇതൊന്നും കേട്ട് മൂലയില്‍ ഇരിക്കാന്‍ മഞ്ജു തയ്യാറായില്ല. അവര്‍ ഇപ്പോഴും നല്ല രീതിയില്‍ കലാരം?ഗത്ത് ശോഭിച്ച് നില്‍ക്കുന്നു. ജീവിതം കൈവിട്ട് പോകാന്‍ പോകുന്നുവെന്ന് അറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപടുക്കാനായി അഹോരാത്രം ഓടിയ സ്ത്രീയാണ് താനെന്നാണ് ഒരിക്കല്‍ മഞ്ജു പറഞ്ഞത്. അവരുടെ ഈ വാക്കുകളില്‍ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന നിസ്സഹായയായ നിരാലംബയായ ഒരു സ്ത്രീയുടെ വേദനയും കണ്ണുനീരും ഒളിഞ്ഞിരിപ്പുണ്ട്. 

അത് നമ്മള്‍ കാണാതെ പോകരുത്. പണമില്ലാതെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിഡ്‌നി വില്‍ക്കാന്‍ പോലും തീരുമാനിച്ച സ്ത്രീയാണ്. തന്റെ മകനേയും മാതാപിതാക്കളേയും ഓര്‍ത്താണ് അവര്‍ അതില്‍ നിന്നും പിന്മാറിയത്. മഞ്ജു പത്രോസിന് എതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇടവേള വന്നപ്പോള്‍ അടുത്ത ഇര രേണു സുധിയായി മാറി.

രേണു സുധിയുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാന്‍ സ?ദാചാര ആങ്ങളമാര്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു. മഞ്ജു പത്രോസിന്റെ കാര്യമെടുത്താലും രേണു സുധിയുടെ കാര്യമെടുത്താലും പ്രശ്‌നങ്ങളുടെ ആരംഭം പണമില്ലായ്മ തന്നെയാണ്. ഇവര്‍ കോടീശ്വരികളായിരുന്നുവെങ്കില്‍ ഇവരെ കുറിച്ച് ഇത്തരം അനാവശ്യ വിവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാന്‍ ആരും മുതിരില്ലായിരുന്നു. ഈ സമയത്ത് കലാഭവന്‍ മണി പറഞ്ഞ ഒരു കാര്യം ഓര്‍ത്ത് പോവുകയാണ്.

ഞാന്‍ ഒരു ബെര്‍മൂഡ ഇട്ടപ്പോള്‍ അത് അണ്ടര്‍വെയറും പണമുള്ള ഒരുത്തന്‍ അണ്ടര്‍വെയര്‍ ഇട്ടപ്പോള്‍ അത് ബെര്‍മുഡയുമായി സ്വീകാര്യതയുമായിയെന്ന്. ഈ പ്രവണതയാണ് ഇവരുടെ കാര്യത്തിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത് എല്ലാത്തിന്റെയും അടിസ്ഥാന പ്രശ്‌നം പണം തന്നെയാണ്. പണ്ട് ആരാണ്ട് പറഞ്ഞതുപോലെ പണമില്ലാത്തവന്‍ പിണം തന്നെയാണ്.

ഒരുപാട് കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടിലൂടെയും പൊരുതി നേടിയതാണ് ഇന്ന് മഞ്ജു പത്രോസ് അം?ഗീകാരവും ജീവിതത്തിലെ സാമ്പത്തിക ഭദ്രതയും. നാളെ ഒരിക്കല്‍ നല്ല ജീവിത നിലവാരം പുലര്‍ത്തി ഉന്നതിയിലേക്ക് കുതിക്കാന്‍ രേണുവിനും സാധിക്കട്ടെ. അവരേയും തള്ളിപ്പറഞ്ഞവര്‍ അംഗീകരിക്കുന്ന കാലം സംജാതമാകട്ടെ എന്ന് പറഞ്ഞാണ് അഷ്‌റഫ് വീഡിയോ അവസാനിപ്പിച്ചത്. 

കണ്‍വെന്‍ഷണല്‍ അമ്മവന്മാരാണ് മഞ്ജുവിനോടും രേണുവിനോടും വെറുപ്പ് കാണിക്കുന്നതെന്നും അഷ്‌റഫിന്റെ വാക്കുകള്‍ കേട്ടെങ്കിലും കുറെ പേരുടെയെങ്കിലും ദുഷ് ചിന്തകള്‍ മാറട്ടെ എന്നാണ് പ്രത്യക്ഷപ്പെട്ട കമന്റുകള്‍.

aleppy ashraf talks about RENU SUDHI AND MANJU

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES