Latest News

നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത്? റോഡില്‍ വെച്ച് കണ്ണുപൊട്ടുന്ന തെറി വിളിച്ചു; റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ് 

Malayalilife
നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത്? റോഡില്‍ വെച്ച് കണ്ണുപൊട്ടുന്ന തെറി വിളിച്ചു; റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ് 

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് നിരവധി സിനിമകളില്‍ പിന്നണി പാടിയ അഞ്ജു അവതാരകയായും കവര്‍ സോംഗുകളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച ഗായികയാണ്. ഇപ്പോഴിതാ, രണ്ടാം വിവാഹത്തിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളും റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിലൂടെ ലഭിച്ച അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.

അഞ്ജുവിന്റെ വാക്കുകള്‍.. 'സ്റ്റാര്‍ സിംഗറില്‍ ഒരുപാട് തവണ എലിമിനേഷന്‍ റൗണ്ടില്‍ വന്നിട്ടുള്ളയാളാണ് ഞാന്‍. പല മത്സരാര്‍ത്ഥികളും എനിക്കൊപ്പം എലിമിനേഷനില്‍ വന്ന് പുറത്തായിട്ടുമുണ്ട്. എനിക്കൊപ്പം എലിമിനേഷന്‍ ഫെയ്‌സ് ചെയ്ത് ഔട്ടായിപ്പോയ ചില മത്സരാര്‍ത്ഥികളുടെ ആരാധകര്‍ എന്നെ ചീത്ത വിളിച്ചിട്ടുമുണ്ട്. നയന എന്നൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി എലിമിനേറ്റായതിന് എന്നെ ഒരാള്‍, റോഡില്‍ വെച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്. അയാള്‍ അന്ന് നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. നീ ഒറ്റ ഒരുത്തി കാരണമാണ് നയന ഔട്ടായിപ്പോയത്. നീ ഒക്കെ എന്ത് ചെയ്തിട്ടാണ് ഷോയില്‍ നില്‍ക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ എന്നൊക്കെ അയാള്‍ പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും എന്നെ ആളുകള്‍ തിരിച്ചറിയുന്നതും എന്റെ ഷോ ബുക്ക് ചെയ്യുന്നതും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം എന്ന ലേബലിലാണ്. സിനിമയില്‍ പാടാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോണ്‍ടാക്ട് മെയിന്റെയ്ന്‍ ചെയ്യാത്തതുകൊണ്ടു കൂടിയാണ് അവസരങ്ങള്‍ കിട്ടാത്തത്. ബാഹുബലിയിലെ പാട്ടിന്റെ കവര്‍ സോംഗ് ചെയ്തപ്പോള്‍ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ സാറിന്റെ നമ്പര്‍ പോലും ഞാന്‍ ഇന്നും സേവ് ചെയ്തിട്ടില്ല', അഞ്ജു ജോസഫ് പറയുന്നു.

Read more topics: # അഞ്ജു ജോസഫ്.
anju joseph recalls Reality show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES