''ശരിക്കും ഇതെന്റെ ആദ്യത്തെ ഫാന്‍ബോയ് മൊമെന്റാണ്; നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്''; സുഷിന്‍ ശ്യാമിനെ ഇന്‍സ്റ്റായില്‍ ഫോളോ ചെയ്ത് എര്‍. ആര്‍ റഹ്‌മാന്‍

Malayalilife
''ശരിക്കും ഇതെന്റെ ആദ്യത്തെ ഫാന്‍ബോയ് മൊമെന്റാണ്; നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്''; സുഷിന്‍ ശ്യാമിനെ ഇന്‍സ്റ്റായില്‍ ഫോളോ ചെയ്ത് എര്‍. ആര്‍ റഹ്‌മാന്‍

മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായ സുഷിന്‍ ശ്യാമിന് വലിയൊരു അംഗീകാരമാണ് ലഭിച്ചത്. ലോകപ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍. റഹ്‌മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ സുഷിനെ ഫോളോ ചെയ്യുകയായിരുന്നു. ഇക്കാര്യം സുഷിന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. റഹ്‌മാനൊപ്പമുള്ള സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ട്, ''ശരിക്കും ഇതെന്റെ ആദ്യത്തെ ഫാന്‍ബോയ് മൊമെന്റാണ്. നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്'' എന്നാണ് സുഷിന്‍ കുറിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ എട്ടു മില്യണിലധികം ഫോളോവേഴ്സുള്ള എ.ആര്‍. റഹ്‌മാനെ അപേക്ഷിച്ച്, സുഷിന്‍ക്ക് അഞ്ച് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. എങ്കിലും, താന്‍ ആദരിക്കുന്ന സംഗീതജ്ഞന്‍ തന്നെ ഫോളോ ചെയ്യുന്നത് വലിയ സന്തോഷമാണെന്ന് സുഷിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമല്‍നീരദ് സംവിധാനം ചെയ്ത ബൊഗെയ്ന്‍വില്ലയാണ് സുഷിന്‍ അവസാനമായി സംഗീതം നല്‍കിയ ചിത്രം. ചിദംബരം സംവിധാനം ചെയ്യുന്ന ബാലന്‍ ആണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന പുതിയ മലയാളചിത്രം. അതേസമയം, സ്വന്തം ബാന്‍ഡ് ആയ ഡൗണ്‍ട്രോഡന്‍സ് മുഖേന സംഗീത പരിപാടികളിലും ഇന്‍ഡി ആല്‍ബം റേ വഴിയും സുഷിന്‍ സജീവമാണ്. മറുവശത്ത്, കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് ആണ് എ.ആര്‍. റഹ്‌മാന്‍ അടുത്തിടെ സംഗീതം നല്‍കിയ ചിത്രം. അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന രാമായണയിലെ ഗാനങ്ങള്‍ ലോകപ്രശസ്ത ഹോളിവുഡ് സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറുമൊത്ത് ഒരുക്കുന്നുമുണ്ട്.

ar rahman follows sushin syam instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES