പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും വെള്ളിയാഴ്ച്ച തീയേറ്ററുകളിലേക്ക് .അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്.
അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകന്‍.
പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്പോള്‍ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു. പൃഥ്വിരാജിന്റെ കട്ടത്താടിയുള്ള ലുക്കും ബിജുമേനാന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും ചിത്രീകരണ സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും സംവിധായകനുമായ രഞ്ജിത്തും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.