Latest News

നിങ്ങള്‍ നെഗറ്റീവ് പറഞ്ഞോളു, എനിക്ക് ഭാഗ്യം വന്നുകൊണ്ടേയിരിക്കും';രണ്ടാമതും ലോട്ടറിയടിച്ച സന്തോഷം പങ്ക് വച്ച് ബാലയും കോകിലയും

Malayalilife
 നിങ്ങള്‍ നെഗറ്റീവ് പറഞ്ഞോളു, എനിക്ക് ഭാഗ്യം വന്നുകൊണ്ടേയിരിക്കും';രണ്ടാമതും ലോട്ടറിയടിച്ച സന്തോഷം പങ്ക് വച്ച് ബാലയും കോകിലയും

ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം കഴിഞ്ഞദിവസമാണ് നടന്‍ ബാല പങ്കുവെച്ചത്. കാരുണ്യ ലോട്ടറി ടിക്കറ്റിന് 25000 രൂപയായിരുന്നു അന്ന് സമ്മാനമായി ലഭിച്ചത്. മൂന്നുദിവസത്തിനു ശേഷം ഇരുവര്‍ക്കും വീണ്ടും ലോട്ടറിയടിച്ചിരിക്കുകയാണിപ്പോള്‍. 50 രൂപയുടെ ഭാഗ്യതാര ലോട്ടറിയില്‍നിന്ന് 100 രൂപയാണ് ഇത്തവണ ലഭിച്ചത്. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരം ബാലയും കോകിലയും അറിയിച്ചത്...
 
 ബാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
  
4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25,000 രൂപയാണ് സമ്മാനം. 'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്' എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്. കോകിലയോട് ലോട്ടറിയുടെ വിവരങ്ങള്‍ പറയുന്നതും ലോട്ടറിയുടെ നമ്പര്‍ കാണിക്കുന്നതും അടക്കമുള്ള 59 സെക്കന്‍ഡ് വിഡിയോയാണ് ബാല ഫെയസ്ബുക്കില്‍ പങ്കുവച്ചത്.

'ആര്‍ക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ' എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യില്‍ പണം നല്‍കുന്നതും വിഡിയോയില്‍ കാണാം. ആര്‍ക്കെങ്കിലും നല്ലത് ചെയ്യാന്‍ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ആ മനസിനെ അഭിനന്ദിക്കുന്നു, ആര്‍ക്കെങ്കിലും നല്ലത് ചെയ്യു അപൂര്‍വം ചിലര്‍ പറയുന്ന വാക്ക്' എന്നാണ് ഒരു കമന്റ്. ബാലയ്ക്ക് കോകില വന്നതോടെ ഭാ?ഗ്യം വന്നു, ഭാ?ഗ്യം തേടി വന്നത് കണ്ടോ, എന്തായാലും ബാലയ്ക്കും കോകിലയ്ക്കും നല്ലത് മാത്രം വരട്ടെ എന്നെല്ലാമാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കമന്റുകളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.

ാഗ്യം തുടരുന്നു. ഒരുപാട് സന്തോഷം. പണത്തിന്റെ കാര്യത്തിലല്ല, മറിച്ച് അനുഗ്രഹങ്ങളുടെ കാര്യത്തില്‍. ഒരുപാട് സന്തോഷത്തോെട ബാല കോകില' എന്നാണ് രണ്ടാമതും വിഡിയോ പങ്കുവച്ചുകൊണ്ട് ബാല കുറിച്ചത്. 

ബാലയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞങ്ങള്‍ പോസിറ്റീവ് ആയി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം മാത്രം വരുന്നത്. 25000 രൂപ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോള്‍ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബര്‍ പറഞ്ഞത്. നിങ്ങള്‍ ഇനിയും നെ?ഗറ്റീവ് പറയൂ, നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോള്‍ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. 50 കൊടുത്ത് 100 കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നൊണ്. കൊടുക്കാന്‍ മനസ് വേണം. ദൈവം നിങ്ങളെ തിരിഞ്ഞുനോക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ. മറ്റുളളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഞാനിത് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും മനസിലാകും. എന്തിനാണ് വെറുതേ'...എന്നായിരുന്നു വിഡിയോയിലൂടെയുളള ബാലയുടെ പ്രതികരണം.

അടുത്തിടെ, തന്റെ മാസ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചും മാധ്യമങ്ങളോട് ബാല പറഞ്ഞിരുന്നു. ഞാന്‍ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?. എല്ലാവരും ആസ്തി ആസ്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്ഥലം എല്ലാം പോക്കറ്റിലിട്ട് കൊണ്ടുവരികയല്ലല്ലോ. സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്. വാടക ലഭിക്കുന്നുണ്ട്. എനിക്ക് സ്റ്റുഡിയോയും ഗോഡൗണുമുണ്ട്. വീടുമുണ്ട്. അതുപോലെ വലിയ ചിലവ് എനിക്കും കോകിലയ്ക്കുമില്ല. ഒരുപാട് ആവശ്യങ്ങളും വരാറില്ല. ഇത്തരത്തില്‍ എനിക്ക് വരുന്ന വരുമാനത്തില്‍ നിന്നും ഒത്തിരി കാശെടുത്ത് ജനങ്ങള്‍ക്ക് കൊടുക്കാറുണ്ട് സഹായിക്കാറുണ്ട്.

അത് എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഞാന്‍ കള്ളം പറയുകയല്ല. എന്റെ തിരിച്ച് വരവിന് ഈ ആളുകളുടെ പ്രാര്‍ത്ഥനയും ഗുണം ചെയ്തിട്ടുണ്ടാകും. കര്‍മ എന്നൊന്ന് ഉണ്ടല്ലോ. കര്‍മ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ. അത് ജയിക്കും. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍ ഹാപ്പിയാണ്. അതുപോലെ എന്നെ കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളും ഹാപ്പിയായി ഇരിക്കണം എന്നാണ്. അത് പറയാനുള്ള മെച്യൂരിറ്റി എനിക്ക് വന്നിട്ടുണ്ട്. അല്ലാതെ എല്ലാ ആഴ്ചയും പുതിയ പുതിയ കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ലെന്നും ബാല പറഞ്ഞിരുന്നു.
 

Read more topics: # കോകില ബാല
bala and kokila win lottary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES