ദിലീപുമായുള്ള താരതമ്യത്തിന് താല്‍പര്യമില്ല; എന്റേതായ ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹം; ദിലീപിനെ പോലെ ജനപ്രിയ നായകന്‍ എന്ന വിശേഷണം ലഭിക്കുന്നതിനെക്കുറിച്ച് ബേസിലിന്റെ മറുപടി 

Malayalilife
 ദിലീപുമായുള്ള താരതമ്യത്തിന് താല്‍പര്യമില്ല; എന്റേതായ ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹം; ദിലീപിനെ പോലെ ജനപ്രിയ നായകന്‍ എന്ന വിശേഷണം ലഭിക്കുന്നതിനെക്കുറിച്ച് ബേസിലിന്റെ മറുപടി 

മലയാള സിനിമയില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായി ബോക്സോഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്ന താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായി എത്തി മിനിമം ഗ്യാരണ്ടിയുടെ നടനായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2024 ല്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ ഏഴ് സിനിമകളില്‍ ആറും ഹിറ്റായി മാറിയിരുന്നു. ഇതോടെ അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജും താരത്തിന് ലഭിച്ചു.ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ദിലീപുമായി താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ലെന്നും തന്റേതായ വ്യക്തിത്വം വേണമെന്നും പറയുകയാണ് ബേസില്‍.  

പ്രാവിന്‍കൂട് ഷാപ്പ് ടീമിന്റെ പ്രസ്മീറ്റിലാണ് ബേസില്‍ താരതമ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്. തന്നെ ദിലീപുമായി താരതമ്യം ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നാണ് ബേസില്‍ പറയുന്നത്.അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടാനൊരു കാരണമുണ്ട്. നമ്മളൊക്കെ ചെറുപ്പകാലം മുതല്‍ കണ്ട സിനിമകളിലൂടെ ഉണ്ടാക്കിയെടുത്ത പേരാണ്. എന്നെ ഇഷ്ടപ്പെടുന്നുവെന്നതില്‍ സന്തോഷം. പക്ഷെ എന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതില്‍ സന്തോഷം. പക്ഷെ അദ്ദേഹത്തിന്റെ ലെഗസി അദ്ദേഹം മാത്രമായി ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് താല്‍പര്യമില്ല...'' എന്നാണ് ബേസില്‍ പറഞ്ഞത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'നിലവില്‍ ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ കൊടുക്കാമെങ്കിലും
ദിലീപ് എന്ന നടനായിട്ട് ബേസിലിനെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല., ഒരു പൊടിക്ക് അഹങ്കാരം വന്നു തുടങ്ങിയോ എന്നൊരു സംശയം, ഈ 3,4 കൊല്ലം അടുപ്പിച്ചു ഹിറ്റ് ആണെന്ന് വിചാരിച്ചു എല്ലാവര്‍ക്കും ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ കൊടുക്കാന്‍ പറ്റുവോ? എന്ന നടന്‍ ഹിറ്റ് അടുപ്പിച്ചു അടിച്ചത് 4,5 കൊല്ലമൊന്നുമല്ല. 1998 മുതല്‍ 2017 വരെ അയാളുടെ സുവര്‍ണ്ണകാലമായിരുന്നു' എന്നിങ്ങനെ ചിലര്‍ പ്രതികരിക്കുന്നു.

എന്നാല്‍ ബേസില്‍ പറഞ്ഞതിനെ പിന്തുണച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. 'വളരെ കൃത്യമായ ഒരു സ്റ്റേറ്റ്മെന്റാണ് ബേസില്‍ പറഞ്ഞിരിക്കുന്നത് സത്യത്തില്‍ ദിലീപ് വിരോധം കൊണ്ട ചില ഫാന്‍ ഫൈറ്റ് ആളുകള്‍ അയാളെ ട്രോളാന്‍ വേണ്ടി ബേസില് ചാര്‍ത്തിയ ഒരു ടൈറ്റില്‍. അത് മൂലം അയാള്‍ക്ക് കേള്‍ക്കേണ്ട പഴി എല്ലാം ആണ് ബേസില്‍ ഇന്ന് ഇല്ലാതെ ആക്കിയത്', ദിലീപ് ഇനി എന്ത് കാണിച്ചാലും ജനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രയാസം. ഇമേജ് പോയി., ഇതിപ്പോ ബേസിലിനെ മുമ്പില്‍ നിര്‍ത്തി വാനോളം വെള്ള പൂശുകയാണല്ലോ, അവസാനം ദിലീപേട്ടന്‍ പാവാടാ എന്ന് വെക്കാന്‍ മറന്നു പോയതാണോ, എനിക്ക് പണ്ട് ഇഷ്ടമായിരുന്നു. പക്ഷെ ഇന്ന് അയാളുടെ പടം കാണാന്‍ താല്‍പര്യമില്ല' എന്നും ചിലര്‍ തുറന്നടിക്കുന്നുണ്ട്. ഏതായാലും ബേസിലിന്റെ ഈ പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നു.
 

basil joseph opens up that dileep compare

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES