വൃക്ക തകരാറിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ആരോഗ്യകരമായ വൃക്ക പകരം വെക്കുന്നത്, രോഗികള്‍ക്ക് പുതിയൊരു ജീവിതം നല്‍കുന്ന പ്രധാന മെഡിക്കല്‍ ഇടപെടലാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള വീണ്ടെടുക്കലും ദീര്‍ഘകാല പരിചരണവും അവയവത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് നിര്‍ണായകമാണ്.
ഡോംബിവ്‌ലിയിലെ എഐഎംഎസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. സച്ചിന്‍ ഗുപ്തയുടെ പറയുന്നതനുസരിച്ച്, എല്ലാ പ്രായക്കാര്‍ക്കും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വൃക്കക്കല്ല്, അണുബാധ, വിട്ടുമാറാത്ത വൃക്കരോഗം, വൃക്ക തകരാര്‍ എന്നിവയാണ് കൂടുതലായി കാണപ്പെടുന്നത്. വൃക്ക തകരാറുള്ള രോഗികള്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ഒരു ജീവകാരുണ്യ ഇടപെടലാണെന്നും അദ്ദേഹം പറയുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍:
മരുന്നുകള്‍: അവയവ നിരാകരണം തടയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗപ്രതിരോധ മരുന്നുകള്‍ സമയം പാലിച്ച് കഴിക്കുക. ആരോഗ്യത്തില്‍ മാറ്റം തോന്നിയാല്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെടുക.
ആഹാരം: ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കുറവുള്ള സമീകൃതാഹാരം പാലിക്കുക. ജങ്ക് ഫുഡ്, എണ്ണയേറിയ വിഭവങ്ങള്‍, ടിന്ന് ഭക്ഷണം, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക. വെള്ളം തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
അണുബാധ നിയന്ത്രണം: മരുന്നുകളുടെ ഫലമായി പ്രതിരോധശേഷി കുറയുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വ്യക്തിപരമായ ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക.
ജീവിതശൈലി: ലഘുവായ വ്യായാമം, നടത്തം എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ തുടങ്ങാവൂ. പുകവലി, മദ്യം, അനാവശ്യ സപ്ലിമെന്റുകള്‍ ഒഴിവാക്കുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാനം, വായന, സംഗീതം തുടങ്ങിയ ശീലങ്ങള്‍ വികസിപ്പിക്കുക.